
തിരുവനന്തപുരം: പിണറായി വിജയനെയും മകളെയും വെള്ളപൂശാനുള്ള ശ്രമം കോൺഗ്രസ് ഉപേക്ഷിക്കണമെന്ന് ഷോൺ ജോർജ്. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിൽ മാത്യുകുഴൽനാടന്റെ ഹർജി ഹൈക്കോടതി തള്ളിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു. വിജിലൻസ് അന്വേഷണത്തിനുള്ള ഹർജി പ്രഹസനമാണ്. എസ്.എഫ്.ഐ.ഒ അന്വേഷിക്കുന്ന കേസ് മറ്റൊരു ഏജൻസിക്ക് അന്വേഷിക്കാനാവില്ല.ഇതറിഞ്ഞുകൊണ്ട് അഭിഭാഷകനായ മാത്യു കുഴൽനാടൻ ഹർജി നൽകിയത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. ഇത്തരം പ്രവണതയിൽ നിന്ന് കോൺഗ്രസ് പിന്മാറണം.
ഡൽഹി ഹൈക്കോടതിയിൽ എസ്.എഫ്.ഐ.ഒ ഫയൽ ചെയ്ത റിപ്പോർട്ടനുസരിച്ച് 182 കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ഫയൽ ചെയ്തുകഴിഞ്ഞു. ബാക്കിയുള്ളത് പ്രോസിക്യൂഷൻ അനുമതി മാത്രമാണ്. അന്വേഷണം നിയമവിരുദ്ധമാണെന്ന് പറഞ്ഞ് സി.എം.ആർ.എൽ ഫയൽ ചെയ്ത ഹർജി നിൽക്കുന്നതുകൊണ്ടാണ് പ്രോസിക്യൂഷൻ നടക്കാത്തത്. അതൊരു ചെറിയ തടസം മാത്രമാണ്. കൃത്യമായ വിധിയുണ്ടാകുമെന്ന് ഉറപ്പാണെന്ന് ഷോൺ ജോർജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |