
തിരുവനന്തപുരം: കേരളതീരത്ത് കടൽ മണൽ ഖനനവുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത് സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ജനുവരി 10ന് കേന്ദ്ര മൈനിംഗ് സെക്രട്ടറി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചർച്ചയിലും അടുത്തദിവസം കൊച്ചിയിൽ നടന്ന റോഡ് ഷോയിലും സംസ്ഥാന വ്യവസായ സെക്രട്ടറി പങ്കെടുത്തു. ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് രണ്ട് ലക്ഷം രൂപ സംഭാവന നൽകാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. കടൽ മണൽ ഖനനത്തിന്റെ പ്രചാരണത്തിനുള്ള പരിപാടികളുടെ ചെലവ് സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ കൊണ്ട് നടത്തിക്കുന്നത് അപഹാസ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |