SignIn
Kerala Kaumudi Online
Thursday, 22 October 2026 1.38 PM IST

ഗുരുദർശന പരിശീലന ക്യാമ്പ്

a

ശിവഗിരി: ഗുരുധർമ്മപ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 1, 2, 3 തീയതികളിൽ നടക്കുന്ന ഗുരുദർശന പരിശീലന ക്യാമ്പിന് മുന്നോടിയായി ക്യാമ്പിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർ ഞായറാഴ്ച രാവിലെ 9ന് ശിവഗിരിയിൽ എത്തിച്ചേരണമെന്ന് ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.


ഗുരുദേവനെയും ഗുരുദർശനത്തെയും പരമമായി കാണുന്നവർക്കും ഗുരുദർശനത്തിൽ മാത്രം പ്രതിബന്ധത വച്ചുപുലർത്തുന്ന ഗുരുഭക്തന്മാർക്കുമാണ് പരിശീലനം നൽകുന്നത്. ശ്രീനാരായണ ഗുരുദേവ കൃതികളുടെ വെളിച്ചത്തിൽ ഗുരുദേവന്റെ വിശ്വദർശനം, ഗുരുദർശനവും ശ്രീശങ്കരദർശനവും തമ്മിലുള്ള സാജാത്യവൈജാത്യങ്ങൾ, ഗുരുദേവനും ചട്ടമ്പിസ്വാമിയും ഗുരുദേവനും വിവാഹ ജീവിതവും ഗുരുദേവനും വിഗ്രഹാരാധനയും ഗുരുദർശനവും ഇതര മതങ്ങളും ഗുരുദർശനവും പാശ്ചാത്യ പൗരസ്ത്യദർശനങ്ങളും തുടങ്ങിയവയാണ് പ്രധാന പഠന വിഷയങ്ങൾ. വിവരങ്ങൾക്ക്: 9447431833, 9447894254, 9447584240. Email: gdpssivagirimutt81@gmail.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA