SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.14 AM IST

പിണറായിക്കെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയിലേക്ക്:ഷോൺ

shone-george-

തിരുവനന്തപുരം:മാസപ്പടി കേസ് മാത്രമല്ല, ഹവാല ഇടപാട് നടത്തിയെന്ന ആരോപണവും മുൻമുഖ്യമന്ത്രി പിണറായി വിജയനെതിരെ പുറത്തുവന്ന സാഹചര്യത്തിൽ ഇ.ഡി.യുടെ കത്ത് പരിഗണിച്ച് കേസെടുക്കാതെ സർക്കാരിന് മാർഗ്ഗമില്ലെന്ന് ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഷോൺ ജോർജ് പറഞ്ഞു.ഹവാല ആരോപണം കൂടി വന്നതോടെ ഇടതു മുന്നണി മാത്രമല്ല യു.ഡി.എഫിലെ ചിലരും ഭയന്നിരിക്കുകയാണ്.ഇവരുടെ സമ്മർദ്ദം മുഖ്യമന്ത്രിക്ക് അതിജീവിക്കേണ്ടി വരും..കേസെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ്

പ്രതീക്ഷയെന്നും അദ്ദേഹം കേരള കൗമുദിയോട് പറഞ്ഞു.


? തീരുമാനമെടുക്കാൻ സർക്കാരിന് എത്ര സമയമുണ്ട്
= സമയ പരിധിയൊന്നുമില്ല.പി.എം.എൽ.എ ആക്ട് സെക്ഷൻ 66(2) പ്രകാരം ഇഡിക്ക് കിട്ടിയ വിവരങ്ങൾ സർക്കാരിന് കൈമാറിയത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതനുസരിച്ച് പ്രവർത്തിക്കണമെന്ന് നിർബന്ധിക്കാനാവില്ല.
? പിണറായിവിജയൻ ഇതിൽ കുറ്റക്കാരനാണോ
=പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്നല്ല ഇ.ഡി പറഞ്ഞിരിക്കുന്നത്. അന്വേഷിക്കണമെന്ന് മാത്രമാണ്.


?നടന്നത് രണ്ടു കമ്പനികൾ തമ്മിലുള്ള കരാർ ഇടപാടല്ലേ.പിണറായിക്കെതിരെ തെളിവില്ലാതെ വിജിലൻസിന് കൈമാറാനാകുമോ
=സി.എം.ആർ.എൽ സ്വകാര്യ സ്ഥാപനമല്ല,പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്.സർക്കാരിന് ഓഹരി പങ്കാളിത്തമുണ്ട്-13.4%.

?പിണറായിവിജയനെ ഇ.ഡി കേസും മാസപ്പടി കേസുമൊക്കെ എങ്ങനെ ബാധിക്കും?

=100%.ബാധിക്കും പിണറായി വിജയന് സി.പി.എമ്മിനകത്ത് എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല..ഇപ്പോൾ അതൊരു പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്.യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൊക്കെ വീട്ടിൽ കയറി. കൂടെ നിൽക്കുന്നത് ഭരണത്തിന്റെ ആനുകൂല്യങ്ങൾ പറ്റി നിന്നവരാണ്.

?.ഇത് ഇ.ഡിക്ക് തന്നെ കേസ് എടുക്കാവുന്ന കാര്യമാണോ?

= ഹവാലയെ സംബന്ധിച്ച് അന്വേഷിക്കാൻ കേരള പോലീസിന്റെ ആനുകൂല്യങ്ങളൊന്നും ഇ.ഡിക്ക് ആവശ്യമില്ല.എന്നാൽ, എന്തിനാണ് ഇവർ പണം കൈപ്പറ്റിയതെന്നും, എന്ത് ആനുകൂല്യമാണ് കമ്പനിക്ക് പകരം ചെയ്തു കൊടുത്തതെന്നും അന്വേഷിക്കപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHONE GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA