SignIn
Kerala Kaumudi Online
Saturday, 24 October 2026 5.49 PM IST

ശിവഗിരിയുടെ പുണ്യം തേടി ഷോളാപ്പൂരിലെ ബണ്ടൂഗഡാഡെ # മഹാരാഷ്ട്രയിലെ സ്വന്തം സ്കൂളിൽ ഗുരുദേവ ദർശനം പാഠ്യവിഷയം

aa

ശിവഗിരി: സൈനിക സേവനം പൂർത്തിയാക്കിയപ്പോൾ കിട്ടിയ പണം ഉപയോഗിച്ച് സ്വന്തം ഗ്രാമത്തിൽ പാവപ്പെട്ടവർക്കായി സ്കൂൾ തുടങ്ങിയ മഹാരാഷ്ട്ര ഷോളാപ്പൂർ സ്വദേശി ബണ്ടൂ ഗഡാഡെയ്ക്ക് മഹാസമാധി കണ്ടുവണങ്ങിയതോടെ

ആത്മനിർവൃതി.

സാധാരണക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയാണ് അദ്ദേഹത്തിന്റെ ജീവിതാഭിലാഷം. ആ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കേയാണ് 'വിദ്യകൊണ്ടു പ്രുബുദ്ധരാവുക" എന്ന് അരുൾ ചെയ്ത ഗുരുദേവനെക്കുറിച്ച് അറിഞ്ഞത്. ഷോളാപ്പൂരിൽ ഗുരുമന്ദിരം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകാമെന്ന് അദ്ദേഹം ശിവഗിരി മഠത്തെ അറിയിച്ചു.

സ്വന്തം സ്കൂളിൽ ഗുരുദേവ ദർശനം പഠിപ്പിക്കുന്നുണ്ട്. ഗുരുവിന്റെ കൃതികൾ മറാട്ടി ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമത്തിലുമാണ്. കുട്ടികളുടെ ഗുരുദേവൻ എന്ന കൃതിയുടെ പരിഭാഷ പൂർത്തിയാക്കി.

ഗുരുവിനെക്കുറിച്ച് വായിച്ചും മറ്റുള്ളവരിൽ നിന്ന് ചോദിച്ച് മനസിലാക്കിയും പഠിക്കുകയായിരുന്നു. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു.

ഒന്നു മുതൽ ഏഴുവരെ ക്ളാസുകളാണ് സ്കൂളിൽ. മാതാപിതാക്കളുടെ കാൽതൊട്ടു വന്ദിക്കുക എന്നതാണ് വിദ്യാർത്ഥികൾക്ക് നൽകുന്ന വലിയ പാഠം. സ്കൂളിന്റെ പ്രവർത്തനത്തിൽ മതിപ്പ് തോന്നിയവ്യക്തി രണ്ട് ഏക്കർ സ്ഥലം സൗജന്യമായി നൽകി. ഗുരുകടാക്ഷം കാരണം മറ്റൊരു വ്യക്തി ഒരു കോടി രൂപ സംഭാവന നൽകി. ആ പണം ഉപയോഗിച്ച് നല്ല കെട്ടിടം നിർമ്മിച്ചു. സംസ്കൃതം ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ട്.

തീർത്ഥാടന കാലത്തോടനുബന്ധിച്ച് ശ്രീനാരായണീയ സമൂഹ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മൂന്ന് ദിവസം മുമ്പ് ശിവഗിരിയിലെത്തിയത്.

പൊൻകുന്നം സ്വദേശിയും നാലര പതിറ്റാണ്ടായി മുംബയിൽ വ്യവസായിയുമായ മുംബയ് ശ്രീനാരായണ മന്ദിര സമിതി ബോർഡ് അംഗം മുരളീധരനാണ് ബണ്ടൂ ഗഡാഡെയ്ക്ക് വലിയ പ്രോത്സാഹനം നൽകിയത്. മുരളീധരന്റെ മകൾ ഡോ.ഷൈനി കൊച്ചി ചിന്മയ വിദ്യാലയത്തിൽ വേദാന്ത അദ്ധ്യാപികയാണ്. ഷൈനി മുംബയ് യൂണിവേഴ്സിറ്റിയിൽ പിഎച്ച്.ഡി ചെയ്യുമ്പോൾ ഗുരുദർശനത്തിന്റെ പ്രചാരക കൂടിയായിരുന്നു. അതിന്റെ ചുവടുപിടിച്ച് മുരളീധരൻ ഉൾപ്പെടെ നടത്തിയ പരിശ്രമത്തിന്റെ ഫലമായി ശ്രീനാരായണഗുരുദർശനം അവിടെ പാഠ്യവിഷയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA