SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

ഹാർമണിയിൽ താരമായി ഗുരുഭക്തൻ അലക്സ് ഗാത്ത്

harmony

ലണ്ടൻ: ശ്രീനാരായണഗുരു ഹാർമണിയിൽ താരമായി ലണ്ടൻ യൂണിവേഴ്സിറ്റി റിട്ട.പ്രൊഫ.അലക്സ് ഗാത്ത്. “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുദേവ സൂക്തം ഏറെ ഇഷ്ടപ്പെടുന്ന ഇംഗ്ലീഷുകാരനായ അലക്സ് ഗാത്ത് ഹാർമണിയുടെ മൂന്ന് ദിനങ്ങളിലും സമ്മേളനങ്ങളിൽ പങ്കെടുത്തു. തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങൾ എന്ന വിഷയത്തിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ അലക്സ് ഗാത്ത് ദീർഘമായ പ്രഭാഷണം നടത്തി. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ഗുരുദേവസന്ദേശം മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം ആരംഭിച്ചത്. ഗുരുദേവന്റെ ജീവിതവും ദർശനവും സാമാന്യമായി അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു എന്നത് ലണ്ടൻ മലയാളികളിൽ വിസ്മയം സൃഷ്ടിച്ചു. ഓക്സ് ഫോർഡിൽ താമസിക്കുന്ന അലക്സ് ഗാത്ത് പത്തിലധികം തവണ ശിവഗിരിയും ചെമ്പഴന്തിയും അടക്കമുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 1996ൽ നാഗമ്പടത്തു നിന്നും ശിവഗിരിയിലേക്ക് നടന്ന തീർത്ഥാടന പദയാത്രയിലും പങ്കെടുത്തിട്ടുണ്ട്. പദയാത്രയിലും ശിവഗിരിയിലെ മറ്റ് പരിപാടികളിലും പങ്കെടുത്തതിന്റെ ചിത്രങ്ങൾ നിധിപോലെ കൈവശം സൂക്ഷിച്ചിട്ടുണ്ട്. ഗുരുവിന്റെ സന്ദേശത്തിന്റെ കാലികപ്രസക്തിയെ കുറിച്ച് ആരാഞ്ഞപ്പോൾ, വ്യക്തിയും സമുദായവും സമൂഹവും ലോകവും ഗുരുവിന്റെ സന്ദേശത്തിലൂടെ പുരോഗതിയെ പ്രാപിക്കും എന്നായിരുന്നു മറുപടി.

അവിവാഹിതനായ അലക്സ് ഗാത്ത് ജീവിതത്തിന്റെ മുഴുവൻ സമയവും ഗുരുദേവ കൃതികളുടെയും ഗുരുദേവ ജീവചരിത്രത്തിന്റെയും ഗുരുദർശനത്തിന്റെയും വായനയിലും പഠനത്തിലും പ്രചാരണത്തിലും മുഴുകി കഴിയാനാണ് ആഗ്രഹിക്കുന്നത്. ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തിൽ പങ്കുചേരുമെന്ന് അദ്ദേഹം പറഞ്ഞു. മാനവികതയുടെ സന്ദേശം വിശ്വമാകെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന മലയാളികൾ അല്ലാത്ത അപൂർവ്വം ഗുരുഭക്തർ ഈ ലോകത്തുണ്ടെന്ന് അലക്സ് ഗാത്തിന്റെ ജീവിതം ബോധ്യപ്പെടുത്തുന്നതായി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA