SignIn
Kerala Kaumudi Online
Monday, 14 September 2026 3.49 AM IST

നവരാത്രി: ശിവഗിരിയിൽ കലാപരിപാടികൾ അവതരിപ്പിക്കാം

sivagiri

ശിവഗിരി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 12 മുതൽ 20 വരെ ശിവഗിരി മഠത്തിലെ മഹാസമാധി നവതി സ്മാരക അന്നക്ഷേത്രത്തിൽ പരമ്പരാഗത കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടരുന്നു. ശ്രീനാരായണ ഗുരുദേവ വിരചിതമായ കൃതികളുടെ പാരായണത്തിന് പുറമേ അവയെ അടിസ്ഥാനമാക്കിയുള്ള നൃത്തം,സംഗീതം വാദ്യമേളം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കാനും അവസരമുണ്ട്. ജാതി മതഭേദമെന്യേ ഗുരുദേവനിൽ ഭക്തിയും വിശ്വാസവുമുള്ളവർക്കും പ്രസ്ഥാനങ്ങൾക്കും സമിതികൾക്കും കലാപരിപാടികൾ അവതരിപ്പിക്കാം. അരങ്ങേറ്റത്തിനും സൗകര്യമുണ്ടായിരിക്കും. ഗുരുദേവൻ പ്രതിഷ്ഠിച്ച വിദ്യാദേവതയുടെ സന്നിധിയിൽ നടക്കുന്ന നവരാത്രി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 21ന് രാവിലെ മുതൽ വിദ്യാദേവതയായ ശ്രീ ശാരദ ദേവി സന്നിധിയിൽ ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരുടെ കാർമികത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും. വിവരങ്ങൾക്ക്: 7907538340, 9400066254

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA