
തിരുവനന്തപുരം: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) മരുന്ന് വിവാദത്തിൽ നാഷണൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) നോഡൽ ഓഫീസർ ഡോ.യു.ആർ.രാഹുലിന്റെ ഇടപെടലിൽ അന്വേഷണത്തിന് നീക്കം.നാറ്റ്‌ക്കോ കമ്പനിയുടെ ജനറിക് മരുന്നുവാങ്ങാനുള്ള നീക്കത്തിൽ വീഴ്ചയുണ്ടായെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം. ഇതുസംബന്ധിച്ച രേഖകൾ ആരോഗ്യവകുപ്പ് ശേഖരിച്ച് തുടങ്ങി. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട രാഹുലിനെ അടുത്തിടെ ചൈൽഡ് ഹെൽത്തിൽ നിന്ന് മാറ്റിയിരുന്നു. എസ്.എം.എ മരുന്ന് വാങ്ങിയത് എൽ.ഡി.എഫ് കാലത്തെ കൂടിയാലോചനകളെ തുടർന്നാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്. രാഹുൽ ഒപ്പിട്ട ഈ കത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു യു.ഡി.എഫ് സർക്കാർ മരുന്നുവാങ്ങാൻ കരാർ ഉണ്ടാക്കിയത്. മെയ് എട്ടിനായിരുന്നു വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റി നാറ്റ്‌ക്കോ മരുന്ന് ശുപാർശ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |