SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

അദ്ധ്യാപകർ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം: സ്‌പീക്കർ

p

തിരുവനന്തപുരം: അദ്ധ്യാപകർ നവീന സാങ്കേതികവിദ്യയെക്കുറിച്ച് പഠിച്ച് അതിന്റെ ഗുണം പ്രയോജനപ്പെടുത്തണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസപദ്ധതി ജഗതി ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളെ പഠിപ്പിച്ച് അവരുടെ കഴിവുകൾ അദ്ധ്യാപകർ പരിപോഷിപ്പിക്കണം.

പുതിയ തലമുറ ടെക്‌നോളജി സഹൃദമാണ്. പക്ഷേ സാങ്കേതികവിദ്യ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകണം. സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾക്കനുസരിച്ച് അഭിപ്രായം രൂപപ്പെടുന്ന സ്ഥിതിയുണ്ട്. അദ്ധ്യാപകർ സ്വയം നവീകരിക്കണം. കുട്ടികളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൽ അദ്ധ്യാപകർക്ക് പങ്കുണ്ടെന്നും സ്‌പീക്കർ പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്സൺ വി.കെ. രാമചന്ദ്രൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, കാസർകോട് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPEAKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA