SignIn
Kerala Kaumudi Online
Saturday, 03 October 2026 12.53 AM IST

വേഗ റെയിൽ കേരളത്തിന് അനിവാര്യം : ഇ.ശ്രീധരൻ

rail

രണ്ടാം ഇരട്ടപ്പാതയ്ക്ക് വില്ലനായി 800 വളവുകൾ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും അതിവേഗ റെയിൽ അനിവാര്യമാണെന്നും, പദ്ധതി ഒരു ദിവസം വൈകിയാൽ 2.8 കോടിയുടെ അധികച്ചെലവുണ്ടാവുമെന്നും മെട്രോമാൻ ഇ.ശ്രീധരൻ മുഖ്യമന്ത്രി വി.ഡി.സതീശനെ അറിയിച്ചു.ജനശതാബ്ദിയിലെ എ.സി നിരക്കിൽ മൂന്നര മണിക്കൂർ കൊണ്ട് 200 കി.മി വേഗത്തിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താവുന്നതാണ് ശ്രീധരൻ മേയിൽ സമർപ്പിച്ച പദ്ധതി. നിലവിലെ റെയിൽപ്പാതയ്ക്ക് സമാന്തരമായി മറ്റൊരു ഇരട്ടപ്പാതയുടെ സർവേയ്ക്ക് റെയിൽവേ നീക്കം തുടങ്ങിയതോടെ, ഇത് മരവിപ്പിച്ചിരുന്നു. . ഫീൽഡ് സർവേ നടത്താൻ ഡൽഹി മെട്രോയെ അനുവദിക്കണമെന്നും ശ്രീധരൻ ആവശ്യപ്പെട്ടു.

ഷൊർണൂർ-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-തിരുവനന്തപുരം റീച്ചുകളിൽ 160 കി.മി വേഗമാക്കാനുള്ള മൂന്നും നാലും പാതയ്ക്കുള്ള ലൊക്കേഷൻ സർവേയ്ക്കാണ് റെയിൽവേയുടെ നീക്കം. ഇത് യാഥാർത്ഥ്യമാവാൻ പതിറ്രാണ്ടുകളെടുത്തേക്കാം. കായംകുളം-കോട്ടയം-എറണാകുളം പാതയിരട്ടിപ്പിക്കലിന് 20 വർഷമെടുത്തു. ആലപ്പുഴ വഴിയുള്ള പാതയിരട്ടിപ്പിക്കൽ 25 വർഷമായിട്ടും പൂർത്തിയായിട്ടില്ല. ഇരട്ടപ്പാത വന്നാൽ അതിവേഗ റെയിലിന്റെ ആവശ്യമില്ലെന്ന വിലയിരുത്തൽ തെറ്റാണ്. .കടൽത്തീരത്തിന് സമീപത്തു കൂടിയാണ് നിലവിലെ റെയിൽപ്പാത. കിഴക്കു മാറിയാണ് അതിവേഗ റെയിൽ വരേണ്ടത്. തിരക്കേറിയ നഗര മേഖലകൾ ഒഴിവാക്കുന്നതോടെ ഭൂമിയേറ്റെടുക്കൽ ചെലവു കുറയും.

നിലവിലെ റെയിൽപ്പാതയുടെ വേഗം കൂട്ടാനുള്ള പ്രധാന തടസം അതിലെ 800 വളവുകളാണ്. ഇരുവശവും നിറയെ കെട്ടിടങ്ങളുണ്ട്. വളവു നിവർത്താൻ കൂടുതൽ ഭൂമിയേറ്റെടുക്കണം. 30000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കണം. നിലവിലെ സ്റ്റേഷനുകൾ, യാർഡുകൾ, പ്ലാറ്റ്ഫോമുകൾ പൊളിക്കുന്നത് സർവീസുകളെ ബാധിക്കാനിടയുണ്ട്. സമീപ കാലത്താണ് പല സ്റ്റേഷനുകളും നവീകരിച്ചത്. ഈ പണം പാഴാവും.

നിർമ്മാണച്ചെലവ്

കുറയും

ശ്രീധരന്റെ പദ്ധതിയിൽ തൂണുകൾക്ക് മുകളിലെ പാതയായതിനാൽ ഭൂമിയേറ്റെടുക്കലും കെട്ടിടങ്ങൾ പൊളിക്കലും കുറയും.

തൂണുകൾക്കടിയിലെ വയഡക്ടുകളിലൂടെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടില്ല. എലിവേറ്റഡ് പാതയായിതിനാൽ അപകട സാധ്യതയില്ല.

സോളാർ ഊർജ്ജത്തിലെ സർവീസുകൾ പ്രവർത്തനച്ചെലവ് കുറയ്ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA