
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി നടത്തുന്ന 'ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും" ഡിപ്ലോമ കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം 7ന് രാവിലെ 11ന് ഫാത്തിമ മാതാ കോളേജിൽ മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി ബിന്ദു കൃഷ്ണ അദ്ധ്യക്ഷയാകും.
ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണവും വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി. ജഗതിരാജ് ആമുഖ പ്രഭാഷണവും നടത്തും. സിൻഡിക്കേറ്റ് അംഗം അഡ്വ. ജി. സുഗുണൻ സ്വാഗതം പറയും. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി.പി. പ്രശാന്ത്,ഡോ. എ.ബാലകൃഷ്ണൻ,ഡോ. സി.ഉദയകല,രജിസ്ട്രാർ പ്രൊഫ. ഡോ.അഭിലാഷ് ബാബു,റീജിയണൽ സെന്റർ ഡയറക്ടർ ഡോ. സോഫിയ രാജൻ എന്നിവർ സംസാരിക്കും. തുടർന്ന് സ്വാമി സച്ചിദാനന്ദ ഉദ്ഘാടന ക്ലാസ് നയിക്കും. ആകെ 24 ക്രെഡിറ്റുകളാണ് രണ്ട് സെമസ്റ്ററുകളായി ലഭിക്കുക. മലയാളമാണ് ബോധനമാദ്ധ്യമം. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. 30 ശതമാനം ഇന്റേണൽ മാർക്കും 70 ശതമാനം സെമസ്റ്റർ പരീക്ഷാ മാർക്കും അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |