SignIn
Kerala Kaumudi Online
Friday, 23 October 2026 11.37 PM IST

എസ്.എസ്.എൽ.സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും

p

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. 4,26,990 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. മാർച്ച് 3 മുതൽ 26 വരെയാണ് പരീക്ഷ. കേരളത്തിൽ 2964 പരീക്ഷാ കേന്ദ്രത്തിലായി 4,25,861, ഗൾഫിൽ 7കേന്ദ്രങ്ങളിലായി 682, ലക്ഷദ്വീപിൽ 9കേന്ദ്രങ്ങളിലായി 447 കുട്ടികൾ പരീക്ഷ എഴുതും. ഇൻവിജിലേഷൻ ജോലികൾക്കായി 26,382 അദ്ധ്യാപകരെയാണ് നിയമിക്കുക. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 3ന് ആരംഭിച്ച് 26ന് അവസാനിപ്പിക്കും. ഇതിനായി 950 അഡീഷണൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും നിയമിക്കും. 72ക്യാമ്പുകളിലാണ് മൂല്യനിർണയം നടത്തുക. മെയ് 3ാംമത്തെ ആഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA