SignIn
Kerala Kaumudi Online
Saturday, 24 October 2026 7.10 PM IST

എസ്.എസ്.എൽ.സി: വായനയ്‌ക്ക് 10 മാർക്ക്

READ ENGLISH VERSION
sslc

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ വായനയ്‌ക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഈ അദ്ധ്യയനവർഷം മുതൽ നടപ്പാക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 30-ാമത് ദേശീയ വായനാ മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പത്രാധിപന്മാരുമായും വിദ്യാഭ്യാസ വിദഗ്‌ദ്ധരുമായും നടത്തിയ ചർച്ചയിലാണ് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന നി‌ർദ്ദേശമുണ്ടായത്. ഗ്രേസ് മാർക്കിനായി കുട്ടികൾ പത്രമാസികകൾ,​ പുസ്തകങ്ങൾ എന്നിവ വായിക്കണം. വായിച്ച കാര്യങ്ങൾ കുറിച്ചിടണം. കുട്ടികളുടെ വായന അദ്ധ്യാപകർ മോണിട്ടർ ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA