SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.11 AM IST

എസ്.എസ്.എൽ.സി മൂല്യനിർണയ തീയതികളിൽ മാറ്റം

p

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷാമൂല്യനിർണയ തീയതികളിൽ മാറ്റം. ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് മാറ്റം വരുത്തിയത്. പുതിയ ഉത്തരവ് പ്രകാരം ഏപ്രിൽ 16മുതലാണ് കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളാരംഭിക്കുക.ഏപ്രിൽ 6മുതൽ 25വരെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതുക്കിയ കലണ്ടർ പ്രകാരം മൂന്ന് ഘട്ടമായാണ് മൂല്യനിർണയം. ആദ്യഘട്ടം ഏപ്രിൽ 16മുതൽ 18വരെ,രണ്ടാംഘട്ടം ഏപ്രിൽ 20 മുതൽ 25വരെയും,മൂന്നാംഘട്ടം ഏപ്രിൽ 27മുതൽ മേയ് 2വരെയുമാണ്. മൂല്യനിർണയ നടപടികൾ പൂർത്തിയാക്കി മേയ് രണ്ടാം വാരത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് തീരുമാനം.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും മൂല്യനിർണയ ക്യാമ്പും തമ്മിൽ തടസമില്ലാത്ത വിധമാണ് പുതിയ ക്രമീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA