SignIn
Kerala Kaumudi Online
Tuesday, 09 June 2026 10.45 PM IST

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി; വെളിച്ച കുറവ്, ഇന്നത്തെ തിരച്ചിൽ നിർത്തിവച്ചു

READ ENGLISH VERSION

student-missing

പാലക്കാട്: മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പാലക്കാട് ഇരട്ടയാലിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയാണ് ഡാമിൽ അകപ്പെട്ടത്.

തെക്കെ മലമ്പുഴ മേഖലയിൽ ഇന്ന് വെകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഡാമിലെത്തിയ വിദ്യാർത്ഥികൾ കുളിക്കാനിറങ്ങുകയായിരുന്നു. തിരികെ നീന്തി കരയിൽ കയറുന്നതിനിടെയാണ് വിദ്യാർത്ഥിയെ കാണാതായത്. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയ്ക്കുകയായിരുന്നു. എന്നാൽ ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല.

രാത്രിയായതിനാൽ വെളിച്ചക്കുറവ് കാരണം തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. നാളെ രാവിലെ സ്കൂബാ ഡൈവിങ് സംഘം അടക്കം എത്തി പരിശോധന തുടരുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം,​ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: STUDENT MISSING, MALAMPUZHA DAM, SEARCH OPERATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA