SignIn
Kerala Kaumudi Online
Monday, 21 September 2026 2.58 PM IST

100 കോടി അനുവദിച്ചിട്ടും ദാ ഇങ്ങനെ തക‌ർന്നടിഞ്ഞുകിടക്കുന്നു, ആയിരക്കണക്കിന് അയ്യപ്പന്മാർ ഉപയോഗിക്കുന്ന പ്രധാനപാത

achankovil-road
കോന്നി അച്ചൻകോവിൽ റോഡ്

കോന്നി: കോന്നി-അച്ചൻകോവിൽ റോഡിലൂടെ ഇത്തവണയും ശബരിമല തീർത്ഥാടകർക്ക് സുഗമമായി യാത്ര ചെയ്യാനാകില്ല. റോഡിലെ തകർന്ന കലുങ്ക് പുനഃസ്ഥാപിക്കുകയോ ചപ്പാത്തുകൾ നന്നാക്കുകയോ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യാത്തതിനാൽ ഇതുവഴിയുള്ള ഗതാഗതം കൂടുതൽ ദുഷ്‌കരമായി. പ്ലാപ്പള്ളി-അച്ചൻകോവിൽ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നൂറുകോടി രൂപയാണ് കഴിഞ്ഞ സർക്കാർ റോഡ് നിർമ്മാണത്തിന് അനുവദിച്ചത്.

തമിഴ്നാട്-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അന്തർ സംസ്ഥാന പാതയായി വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, കോന്നി, അരുവാപ്പുലം, പിറവന്തൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ് പാത. അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിൽ കോന്നി കരക്കാരുടെ ഉത്സവം ഉൾപ്പെടെ നടക്കുമ്പോൾ കോന്നിക്കാരും ഉപയോഗിക്കുന്ന പാതയാണിത്.

അച്ചൻകോവിൽ ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള അന്നക്കൊടി കോന്നിയിൽ നിന്ന് എഴുന്നെള്ളിച്ചു കൊണ്ടുപോകുന്നതും ഈ പരമ്പരാഗത പാതയിലൂടെയാണ്. തമിഴ്നാട്ടിൽ നിന്നടക്കമുള്ള തീർത്ഥാടകരും ഉപയോഗിക്കുന്ന വനപാതയാണിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ശബരിമല ദർശനം കഴിഞ്ഞ് കോന്നി, കല്ലേലി വഴി വനപാതയിലൂടെ അച്ചൻകോവിൽ ക്ഷേത്രത്തിലേക്കു പോകുന്നുണ്ട്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറയ്ക്കലിൽ നിന്ന് അച്ചൻകോവിൽ ബോർഡ് വച്ചിട്ടുള്ളതിനാൽ തീർത്ഥാടകർ ഈ വഴിയിലൂടെ പോകാറുണ്ട്.

അനുമതി കൊടുക്കാതെ വനം വകുപ്പ്


പദ്ധതിയിൽ ഉൾപ്പെടുത്തി സീതത്തോട് ചിറ്റാർ പഞ്ചായത്തുകളിൽ റോഡ്, പാലം എന്നിവ നിർമ്മിച്ചിരുന്നു. കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെയുള്ള 20 കിലോമീറ്റർ ദൂരത്തെ പണികളാണ് തുടങ്ങാത്തത്. വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതായിരുന്നു തടസം. റോഡിന് 10മീറ്റർ വീതി ആവശ്യപ്പെട്ടെങ്കിലും നിലവിലെ രീതിയിൽ വനഭൂമി ഏറ്റെടുക്കാതെ റോഡ് നന്നാക്കണമെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. വനം വകുപ്പിന്റെ നടുവത്തുമൂഴി റേഞ്ചിന്റെ പരിധിയിൽ വരുന്നത് എട്ട് കിലോമീറ്ററാണ്.


..........................................

പ്ലാപ്പള്ളി അച്ചൻകോവിൽ റോഡ് പദ്ധതി: അനുവദിച്ചത് 100 കോടി

വനം വകുപ്പിന്റെ പരിധിയിയിൽ വരുന്നത് 8 കിലോമീറ്റർ


.........................................

കോന്നി അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കിയാൽ ശബരിമല തീർത്ഥാടകർക്ക് ഏറെ ഗുണകരമാകും.
സലിൽ വയലത്തല

(മനുഷ്യാവകാശ പ്രവർത്തകൻ )

English Summary

The previous government had allocated ₹100 crore for road construction, but Sabarimala pilgrims are likely to face difficulties travelling through the Konni–Achankovil road this pilgrimage season as well.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYYAPPA, SABARIMALA SEASON, KONNI ACHANKOVIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA