
5 വിദ്യാർത്ഥികൾക്ക് പരീക്ഷ മറ്റൊരു സ്കൂളിൽ
കാക്കനാട്: കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി വിതറിയെന്ന പരാതിയിൽ നാല് അദ്ധ്യാപകർക്കെതിരെ നടപടി. പി. എസ്. ശ്രീകാന്ത്, ജിഷ ജോസഫ്, എൻ. എസ്. ദീപ എന്നിവരെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻഡ് ചെയ്തു. മറ്റൊരു അദ്ധ്യാപികയായ ആർ.എസ്. രാജിയെ സ്ഥലം മാറ്റി.
അന്വേഷണ വിധേയരായ അഞ്ചു വിദ്യാർത്ഥികളെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതിനു വേണ്ടി മറ്റൊരു സ്കൂളിലേക്ക് മാറ്റി. ഇന്നു മുതൽ ഈ സ്കൂളിലാണ് ഇവർ പരീക്ഷ എഴുതേണ്ടത്.
സിറ്റി പൊലീസ് കമ്മിഷണർക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുകയാണ്. രണ്ട് അദ്ധ്യാപകർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വിദ്യാർത്ഥികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |