SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

ഉഷ്‌ണതരംഗം: ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

READ ENGLISH VERSION

summer

തിരുവനന്തപുരം: ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാദ്ധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പുകൾ ഏകോപിത പ്രവർത്തനങ്ങൾ നടത്തണമെന്നും നിർദ്ദേശിച്ചു. ഉഷ്ണതരംഗ സാദ്ധ്യത, മഴക്കാല പൂർവ ശുചീകരണം, പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടേറിയറ്റ് നോർത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, കെ. എൻ ബാലഗോപാൽ, വി. ശിവൻ കുട്ടി, വീണാ ജോർജ്, എ. കെ ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, ഡോ. ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വിവിധ വകുപ്പ് മേധാവികൾ, ദുരന്തനിവാരണ മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

തണ്ണീർ പന്തലുകൾ

വ്യാപിപ്പിക്കണം

പൊതുസ്ഥലങ്ങളിൽ കുടിവെള്ളം ഉറപ്പ് വരുത്തും. ഇതിനായി വിവിധ

സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും.

 തണ്ണീർ പന്തലുകൾ വ്യാപകമാക്കണം

ഡ്രൈവർമാർ, ഓൺലൈൻ ഭക്ഷണ വിതരണത്തൊഴിലാളികൾ,

സെക്യൂരിറ്റിമാർ എന്നിവർക്ക് വിശ്രമകേന്ദ്രങ്ങളും കുടിവെള്ളവും ഉറപ്പുവരുത്തണം

തൊഴിലുറപ്പുകാർക്ക് പുതുക്കിയ സമയക്രമം നൽകണം

ടൂറിസ്റ്റുകൾക്ക് ജാഗ്രതാനിർദ്ദേശം നൽകണം

 മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം

 വനത്തിനുള്ളിലെ ജലലഭ്യതയും ജലസംഭരണികളുടെ സംരക്ഷണവും ഉറപ്പുവരുത്തണം

 വഴിയോരക്കച്ചവടക്കാർക്ക് കുടിവെള്ളം ലഭ്യമാക്കാൻ ഹോട്ടലുകളുമായി സഹകരിക്കാം

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും

ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ശുശ്രൂഷ നൽകുന്നതിനുള്ള നടപടികളെടുക്കും. നിലവിൽ താലൂക്ക്തല ആശുപത്രികളിൽ ചികിത്സാ സൗകര്യമുണ്ട്. ഉഷ്ണതരംഗം പ്രധാന വിഷയമാക്കി പ്രത്യേക വാർഡ് സഭകൾ, കൺവെൻഷനുകൾ എന്നിവ ചേർന്ന് ചർച്ച നടത്തണം.

നിരീക്ഷണ സംഘം

 കിടപ്പ് രോഗികൾ, പ്രായമായവർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ വേണം

 ആശ, ആരോഗ്യപ്രവർത്തകരുള്ള നിരീക്ഷണ സംഘം രൂപീകരിച്ച് വിശദാംശങ്ങൾ ശേഖരിക്കും

പാലിയേറ്റീവ് കെയർ മേഖലയിലുള്ളവർക്ക് നിർദ്ദേശങ്ങൾ നൽകണം

 വീടില്ലാത്തവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം

അടച്ചിടരുത് പാർക്കുകൾ

തണലുള്ള പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവ ജനങ്ങൾക്ക് തുറന്നുനൽകണം.ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളുണ്ടാകണം. കാർബൺ ബഹിർഗമനം കുറയ്ക്കണം. തണൽ മരങ്ങൾ വ്യാപകമായി നട്ടുവളർത്തണം. വിവിധ നടപടികൾ വകുപ്പുകൾ സ്വീകരിക്കണം- മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUMMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA