SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.49 PM IST

ഒറ്റപ്പെട്ട മഴ തുടരും; തലസ്ഥാനത്ത് റെക്കാഡ് ചൂട്

READ ENGLISH VERSION
hot-sun

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില ഇന്നലെ രേഖപ്പെടുത്തി- 37.8 ഡിഗ്രി. 1988 മാർച്ച് 16ന് രേഖപ്പെടുത്തിയ 37.7 ഡിഗ്രിയായിരുന്നു ഇതിനുമുമ്പുള്ള മാർച്ചിലെ ഉയർന്ന ചൂട്. തിങ്കളാഴ്ച നഗരത്തിൽ കൂടിയ താപനില 38 ഡിഗ്രിയും കുറഞ്ഞതാപനില 25 ഡിഗ്രിയും ആകാൻ സാദ്ധ്യതയുണ്ട്. മറ്റു ജില്ലകളിലും മലയോരമേഖലകളിലും ഒറ്റപ്പെട്ട വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും തലസ്ഥാന നഗരിയിൽ വരണ്ട കാലാവസ്ഥയാണ്.


ഇന്നലെ സംസ്ഥാനത്തെ ഉയർന്ന താപനില പാലക്കാട് രേഖപ്പെടുത്തി- 38.8 ഡിഗ്രി. പുനലൂർ- 37.6, തൃശൂർ- 36.9, കണ്ണൂർ- 36.2 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ഉയർന്നതാപനില. യു.വി സൂചിക 8 ആയതിനാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി.
അതേസമയം,​ സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA