
ചെറുവത്തൂർ (കാസർകോട്): സൂര്യാഘാതമേറ്റ് കുഴഞ്ഞു വീണ വൃദ്ധന് ദാരുണാന്ത്യം. കയ്യൂർ ചീമേനി വലിയപൊയിൽ നാടാച്ചേരിയിലെ മടിയൻ കണ്ണനാണ് (92) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് വീട്ടുപറമ്പിൽ കുഴഞ്ഞ് വീണ നിലയിൽ കണ്ടെത്തിയത്. ബന്ധു വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു അപകടം. ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. സൂര്യാഘാതമേറ്റാണ് മരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ഭാര്യ: വല്ലയിൽ നാരായണി. മക്കൾ: സുകുമാരൻ, രമണി, ഉണ്ണിക്കൃഷ്ണൻ (അസിലേബർ ഓഫീസ് കാഞ്ഞങ്ങാട്). മരുമക്കൾ: ജയലക്ഷ്മി, സുജാത, സുകുമാരൻ, സഹോദരി: പരേതയായ മാണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |