SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

പൂരം ചർച്ചചെയ്ത് തീരുമാനിക്കും: സുരേഷ് ഗോപി

suresh-gopi

തൃശൂർ: ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ കളക്ടർ, കമ്മിഷണർ, ദേവസ്വങ്ങൾ എന്നിവരുമായി ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ യോഗം വിളിക്കുമെന്നാണ് സൂചന. സംഭവത്തിൽ കേന്ദ്രത്തിന്റെ അന്വേഷണമുണ്ടാകും. പൂരവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ ചർച്ചകളിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ സംഭവ സ്ഥലം കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURESHGOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA