ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗമായിരുന്ന സ്വാമി സുഗുണാനന്ദയുടെ മോക്ഷദീപ ചടങ്ങുകൾ
ശിവഗിരിയിലെ സമാധിസ്ഥാനത്ത് 6ന് രാവിലെ പ്രത്യേക പൂജയോടും പ്രാർത്ഥനയോടും കൂടി നടക്കും. ഉച്ചയ്ക്ക് വിശേഷാൽ ഗുരുപൂജയും അന്നദാനവും വൈകിട്ട് മോക്ഷദീപവും പ്രാർത്ഥനയും ഉണ്ടാകും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ
ചടങ്ങുകൾക്ക് നേതൃത്വം നൽകും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും അന്തേവാസികളും ഭക്തജനങ്ങളും സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |