
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്നാ സുരേഷിനെ വിജിലൻസ് ചോദ്യം ചെയ്തു. മുട്ടത്തറയിലെ ഓഫീസിൽ രാവിലെ 11ന് തുടങ്ങിയ ചോദ്യംചെയ്യൽ മൂന്നു മണിക്കൂറോളം നീണ്ടു. കേസിൽ പ്രതിയാണ് സ്വപ്ന. കുറ്റപത്രം നൽകുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്തത്. പുതിയ കേസിലല്ല, പഴയ കേസിന്റെ അന്വേഷണത്തിനായാണ് ഹാജരായതെന്ന് സ്വപ്ന വ്യക്തമാക്കി. യു.എ.ഇയുടെ സാമ്പത്തിക സഹായത്തോടെ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചതിൽ ആറു കോടിയുടെ കോഴയിടപാട് നടന്നെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |