
കണ്ണൂർ: ഇടതുപക്ഷ സർക്കാർ ഉണ്ടാക്കിയ വൈദ്യുതി പ്രതിസന്ധി ദിവസങ്ങൾക്കകം പരിഹരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള വൈദ്യുതി പ്രതിസന്ധി മൂന്നു മാസം കൊണ്ട് ഉണ്ടായതല്ല. കേരളത്തിന് വേണ്ടത് ദീർഘകാല വൈദ്യുതി പദ്ധതിയായിരുന്നു. 25 വർഷത്തേക്കുള്ള വൈദ്യുതി കരാർ റഗുലേറ്ററി കമ്മിഷനെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്തുകയാണ് കഴിഞ്ഞ സർക്കാർ ചെയ്തത്. റഗുലേറ്ററി കമ്മിഷനാണോ കേരളത്തിന്റെ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |