SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ ടാലന്റ് ടെസ്റ്റ് നടത്തും

sajiv

തൃശൂർ​: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികളെ ഉപരിപഠന, കരി​യർ മേഖലകൾ കണ്ടെത്താൻ സഹായിക്കാനായി ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ ടാലന്റ് പരീക്ഷ നടത്തുമെന്ന് കേന്ദ്രസമി​തി​ പ്രസി​ഡന്റ് കെ.എം. സജീവ് അറി​യി​ച്ചു. കേന്ദ്ര കമ്മിറ്റിയുടെ ഓഫീസ് തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം.

ടാലന്റ് പരീക്ഷയി​ൽ 10,000 കുട്ടികളെ പങ്കെടുപ്പിക്കും. എസ്.എൻ.ഡി.പി യോഗത്തി​ന്റെ 25 യൂണിയനുകളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ പദ്ധതിക്ക് തുടക്കം കുറിക്കും. സ്കോളർഷിപ്പ് പരിപാടിയിലൂടെ ആയിരം സ്കോളർമാരെയും 100 ജീനിയസുകളെയും കണ്ടെത്തി പരിശീലനം നൽകി സിവിൽ സർവീസ് ഉൾപ്പെടെ സർക്കാർ ജോലികൾക്കും ഉപരിപഠനത്തിനും വിദേശ പഠനത്തിനും തയ്യാറാക്കും.

'മനീഷ- വിസ്ഡം' പദ്ധതിയുടെ ഭാഗമായ മനീഷ കൈപ്പുസ്തകം മത്സരപരീക്ഷകൾക്കും സ്കോളർഷിപ്പ് പരീക്ഷകൾക്കും ഉപയോഗി​ക്കാനാകും വി​ധം പ്രസിദ്ധീകരിക്കും. പി​.എസ്.സി​ കോച്ചിംഗ് ക്ലാസ്സുകളും പരിശീലന പരിപാടികളും ആരംഭിക്കും. ഗുരുവിദ്യാനിധി ശേഖരണവും നടപ്പാക്കുമെന്ന് കെ.എം. സജീവ് പറഞ്ഞു.

യോഗത്തി​ൽ സെക്രട്ടറി അഡ്വ. എം.എൻ. ശശിധരൻ, കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഡോ. കെ. സോമൻ, ട്രഷറർ ഡോ. ആർ. ബോസ്, വൈസ് പ്രസിഡന്റുമാരായ പി.കെ. വേണുഗോപാൽ, പൊന്നുരുന്നി ഉമേശ്വരൻ, ജോയിന്റ് സെക്രട്ടറിമാരായ എം.കെ. സോമൻ, അഡ്വ. പി.എസ്. വിജയകുമാർ, ഗണേഷ് റാവു, ജില്ലാ കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹരിദാസ്. കൺവീനർ ഡോ. ഷിബു പണ്ടാല തുടങ്ങി​യവർ സംസാരി​ച്ചു.

നി​ർ​ബ​ന്ധി​ത​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ് ​സേ​വ​നം
ചെ​യ്യാ​തെസം​ഘ​ട​നാ​ ​നേ​താ​ക്കൾ

ശ്രീ​കു​മാ​ർ​പ​ള്ളീ​ലേ​ത്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​റ​വ​ന്യൂ​വ​കു​പ്പി​ൽ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​ത​ഹ​സീ​ൽ​ദാ​ർ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ​ക്ള​റി​ക്ക​ൽ​ ​കേ​ഡ​റി​ൽ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ് ​സേ​വ​നം​ ​നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ലും​അ​തി​നു​ ​വ​ഴ​ങ്ങാ​തെ​ ​ലാ​ൻ​ഡ് ​റ​വ​ന്യൂ​ ​ക​മ്മി​ഷ​ണ​റേ​റ്റി​ലെ​ 16​ ​ഓ​ളം​ ​ജീ​വ​ന​ക്കാ​ർ.​ ​പ​ല​രും​ ​ഭ​ര​ണാ​നു​കൂ​ല​ ​സം​ഘ​ട​ന​യു​ടെ​ ​നേ​താ​ക്ക​ളാ​ണ്.
വി​ല്ലേ​ജ് ​ഓ​ഫീ​സ് ​സേ​വ​ന​ത്തി​ന് ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ 28​ ​പേ​രു​ടെ​ ​പ​ട്ടി​ക​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഡി​സം​ബ​ർ​ 31​ ​ന് ​ഉ​ത്ത​ര​വി​റ​ക്കി.​ ​ഇ​തി​ൽ​ 16​ ​പേ​ർ​ ​റി​ലീ​വ് ​ചെ​യ്ത് ​വി​ല്ലേ​ജ് ​സ​ർ​വീ​സി​ലേ​ക്ക് ​പോ​കാ​ൻ​ ​സ​ന്ന​ദ്ധ​രാ​യി​ട്ടി​ല്ല.​ ​ലാ​ൻ​ഡ് ​റ​വ​ന്യൂ​ ​ക​മ്മി​ഷ​ണ​റേ​റ്റി​ൽ​ ​ക്ള​റി​ക്ക​ൽ​ ​ത​സ്തി​ക​യി​ൽ​ ​തു​ട​രു​ക​യാ​ണ്.​ ​ഇ​വ​രു​ടെ​ ​മാ​റ്റം​ ​മ​ര​വി​പ്പി​ക്കാ​നു​ള്ള​ ​നീ​ക്ക​ങ്ങ​ളും​ ​അ​ണി​യ​റ​യി​ൽ​ ​ന​ട​ക്കു​ന്ന​താ​യി​ ​അ​റി​യു​ന്നു.
വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​ത​ഹ​സീ​ൽ​ദാ​ർ​ ​ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​മോ​ഷ​ന് ​വി​ല്ലേ​ജ് ​ഓ​ഫീ​സ് ​സേ​വ​നം​ ​നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ട് 2022​ ​ജൂ​ണി​ലാ​ണ്സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ലൂ​ടെ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റാ​വു​ന്ന​വ​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​ജോ​ലി​ ​പ​രി​ച​യ​മി​ല്ലാ​ത്ത​ത് ​മൂ​ലം​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​ഉ​ണ്ടാ​വു​ന്ന​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​ഒ​ഴി​വാ​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​ഈ​ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.
ഇ​തു​ ​പ്ര​കാ​രം​ 2025​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​ശേ​ഷം​ ​ഡെ​പ്യൂ​ട്ടി​ ​ത​ഹ​സി​ൽ​ദാ​രാ​യി​ ​പ്ര​മോ​ഷ​ൻ​ ​ല​ഭി​ക്ക​ണ​മെ​ങ്കി​ൽ​ ​വി​ല്ലേ​ജ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ലോ​ ​സ്‌​പെ​ഷ്യ​ൽ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ലോ​ ​അ​ല്ലെ​ങ്കി​ൽ​ ​ര​ണ്ടി​ലും​ ​ചേ​ർ​ന്നോ​ ​ഏ​റ്റ​വും​ ​ചു​രു​ങ്ങി​യ​ത് ​മൂ​ന്നു​വ​ർ​ഷ​വും​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​ര​ണ്ടു​വ​ർ​ഷ​വും​ ​നി​ർ​ബ​ന്ധി​ത​ ​വി​ല്ലേ​ജ് ​സേ​വ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണം.​ 2026​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​ശേ​ഷം​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റാ​യി​ ​പ്ര​മോ​ഷ​ൻ​ ​ല​ഭി​ക്ക​ണ​മെ​ങ്കി​ൽ​ ​വി​ല്ലേ​ജ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ലോ​ ​സ്‌​പെ​ഷ്യ​ൽ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ലോ​ ​അ​ല്ലെ​ങ്കി​ൽ​ ​ര​ണ്ടി​ലും​ ​ചേ​ർ​ന്നോ​ ​മൂ​ന്നു​വ​ർ​ഷ​ത്തെ​ ​വി​ല്ലേ​ജ് ​സേ​വ​നം​ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​മു​ണ്ട്.​ 2023,​ 2024​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​വി​ല്ലേ​ജ് ​സേ​വ​നം​ ​നേ​ടി​യി​ട്ടി​ല്ലാ​ത്ത​ ​ഭൂ​രി​പ​ക്ഷം​ ​ജീ​വ​ന​ക്കാ​രെ​യും​ ​വി​ല്ലേ​ജ് ​ഓ​ഫീ​സു​ക​ളി​ലേ​ക്ക് ​മാ​റ്റി​ ​നി​യ​മി​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TALENT TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA