SignIn
Kerala Kaumudi Online
Saturday, 24 October 2026 5.47 PM IST

ടെക്സ്റ്റൈൽ മേഖലയിൽ ബിരുദ, പി.ജി പഠനം

p

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിൽ കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന സ‌ദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്സ്റ്റൈൽസ് & മാനേജ്മെന്റിൽ ടെക്സ്റ്റൈൽ (SVPISTM) വ്യവസായ കോഴ്സുകൾ പഠിക്കാം. ടെക്സ്റ്റൈൽ മേഖലയിൽ പ്രൊഫഷണലുകളാകാൻ സഹായിക്കുന്ന വിവിധ ബിരുദ, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളാണ് SVPISTM ഓഫർ ചെയ്യുന്നത്. ടെക്സ്റ്റൈൽ, മാനേജ്മെന്റ് മേഖലകളിലായി ബി.എസ്‌സി, ബി.ബി.എ ബിരുദ പ്രോഗ്രാമുകളിലേക്കും എം.എസ്‌സി, എം.ബി.എ എന്നീ രണ്ടു വർഷ പി.ജി പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. 2025- 26 അക്കാഡമിക് വർഷ പ്രോഗ്രാമുകൾക്ക് മാർച്ച് 30 വരെ അപേക്ഷിക്കാം.

ബിരുദ പ്രോഗ്രാമുകൾ (ടെക്സ്റ്റൈൽ സ്കൂൾ)

.........................................

* ബി.എസ്‌സി ടെക്സ്റ്റൈൽസ്. 88 സീറ്റ്. 3 വർഷ പ്രോഗ്രാം.

* ബി.എസ്‌സി ടെക്നിക്കൽ ടെക്സ്റ്റൈൽസ്. 44 സീറ്റ്. 3 വർഷ പ്രോഗ്രാം.

* ബി.ബി.എ ടെക്സ്റ്റൈൽ ബിസിനസ് അനലറ്റിക്സ്. 44 സീറ്റ്. 3 വർഷ പ്രോഗ്രാം.

* ബി.എസ്‌സി ടെക്സ്റ്റൈൽ & അപ്പാരൽ ഡിസൈൻ- ഓണേഴ്സ്/ റിസർച്ച്. 44 സീറ്റ്. 3/4 വർഷ പ്രോഗ്രാം.

യോഗ്യത: ബി.എസ്‌സി ടെക്സ്റ്റൈൽസ്, ബി.എസ്‌സി ടെക്നിക്കൽ ടെക്സ്റ്റൈൽസ് പ്രോഗ്രാമുകൾക്ക് സയൻസ് സ്ട്രീമിൽ പ്ലസ് ടു ജയം. അല്ലെങ്കിൽ 50% മാർക്കോടെ ടെക്സ്റ്റൈൽ വിഷയത്തോടെ വൊക്കേഷണൽ സ്ട്രീം ജയം.

ബി.ബി.എ ടെക്സ്റ്റൈൽ ബിസിനസ് അനലറ്റിക്സ്, ബി.എസ്‌സി ടെക്സ്റ്റൈൽ & അപ്പാരൽ ഡിസൈൻ പ്രോഗ്രാമുകൾക്ക് 50% മാർക്കോടെ പ്ലസ് ടു ജയം.

പ്ലസ് ടു മാർക്കിന്റെയും സി.യു.ഇ.ടി യുജി/ സർദാർ വല്ലഭായ് പട്ടേൽ പ്രവേശന പരീക്ഷ എന്നിവയുടേയും അടിസ്ഥാനത്തിലാണ് പ്രവേശനം.

പി.ജി പ്രോഗ്രാം (മാനേജ്മെന്റ് സ്കൂൾ)

...............................

* എം.എസ്‌സി ടെക്സ്റ്റൈൽ & അപ്പാരൽ സയൻസ്. യോഗ്യത: ടെക്സ്റ്റൈൽ, ക്ലോത്തിംഗ്, കോസ്റ്റ്യൂം ഡിസൈനിംഗ് & ഫാഷൻ, ഫാഷൻ ടെക്നോളജി, ഫാഷൻ ഡിസൈനിംഗ്, അപ്പാരൽ ഡിസൈനിംഗ് & ഫാഷൻ ആർട്സ്, ടെക്നിക്കൽ ടെക്സ്റ്റൈൽസ്, ടെക്സ്റ്റൈൽ കെമിസ്ട്രി, ബി.വോക് ഗാർമെന്റ് ടെക്നോളജി വിഷയത്തിലൊന്നിൽ 50% മാർക്കോടെ ബിരുദം.

* എം.ബി.എ (ടെക്സ്റ്റൈൽ മാനേജ്മെന്റ്, അപ്പാരൽ മാനേജ്മെന്റ്, റീട്ടെയ്ൽ മാനേജ്മെന്റ്, ടെക്നിക്കൽ ടെക്സ്റ്റൈൽ മാനേജ്മെന്റ്, ടെക്സ്റ്റൈൽ ബിസിനസ് അനലറ്റിക്സ്). യോഗ്യത: 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.

സി.യു.ഇ.ടി പി.ജി/ സർദാർ വല്ലഭായ് പട്ടേൽ പ്രവേശന പരീക്ഷ, മറ്റേതെങ്കിലും മാനേജ്മെന്റ്തല പൊതുപ്രവേശന പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

വിശദ വിവരങ്ങൾക്ക് www.svpistm.ac.in.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ബി.​ഫാം​ ​അ​ലോ​ട്ട്മെ​ന്റ്:​-​ ​ബി.​ഫാം​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലി​നു​ ​മു​ൻ​പ് ​ബ​ന്ധ​പ്പെ​ട്ട് ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e​k​e​r​a​l​a.​g​o​v.​i​n.

2.​ ​മെ​ഡി​ക്ക​ൽ​ ​പി.​ജി​ ​മൂ​ന്നാം​ ​അ​ലോ​ട്ട്മെ​ന്റ്:​-​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​മൂ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ 15​ന് ​വൈ​കി​ട്ട് ​നാ​ലി​നു​ ​മു​ൻ​പ് ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e​k​e​r​a​l​a.​g​o​v.​i​n.

3.​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​ര​ണ്ടാം​ ​സെ​ഷ​ൻ​:​-​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ 2025​ ​ര​ണ്ടാം​ ​സെ​ഷ​ന് 25​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​j​e​e​m​a​i​n.​n​t​a.​a​c.​i​n.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ബി.എ
ഫി​ലോ​സ​ഫി​ ​ര​ജി​സ്ട്രേ​ഷൻ

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​യു.​ജി​ ​പ്രോ​ഗ്രാം​ ​(2024​ ​ജൂ​ലാ​യ് ​അ​ഡ്മി​ഷ​ൻ​)​ ​ബി.​എ​ ​ഫി​ലോ​സ​ഫി​ ​പ​ഠി​താ​ക്ക​ളു​ടെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പ​രീ​ക്ഷാ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​തു​ട​ങ്ങി.​ ​അ​പേ​ക്ഷ​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​ഫൈ​ൻ​ ​ഇ​ല്ലാ​തെ​ 17​ ​വ​രെ​യും​ ​ഫൈ​നോ​ടെ​ 21​ ​വ​രെ​യും​ ​അ​ധി​ക​ ​ഫൈ​നോ​ടെ​ 25​ ​വ​രെ​യും​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വെ​ബ് ​സൈ​റ്റ് ​(​w​w​w.​s​g​o​u.​a​c.​i​n​ ​o​r​ ​e​r​p.​s​g​o​u.​a​c.​i​n​)​ ​വ​ഴി​ ​സ​മ​ർ​പ്പി​ക്കാം.​ ​നി​ല​വി​ൽ​ ​ഫീ​സ് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കു​ന്ന​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ,​ ​ഒ.​ഇ.​സി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ​രീ​ക്ഷാ​ ​ഫീ​സ് ​അ​ട​യ്ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഈ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​പ​രീ​ക്ഷാ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്ത​ണം.​ ​ഫീ​സ് ​സം​ബ​ന്ധ​മാ​യ​ ​വി​വ​ര​ങ്ങ​ളും​ ​പ​രീ​ക്ഷാ​ ​തീ​യ​തി​യും​ ​സ​മ​യ​വും​ ​അ​ട​ങ്ങി​യ​ ​ടൈം​ ​ടേ​ബി​ളും,​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​ലി​സ്റ്റും​ ​അ​ട​ങ്ങു​ന്ന​ ​വി​ശ​ദ​മാ​യ​ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്സൈ​റ്റി​ലും​ ​ലേ​ണ​ർ​ ​സ​പ്പോ​ർ​ട്ട് ​സെ​ന്റ​റു​ക​ളി​ലും​ ​ല​ഭ്യ​മാ​ണ്.

തൊ​ഴി​ല​ധി​ഷ്ഠി​ത​ ​ക​മ്പ്യൂ​ട്ട​ർ​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ന്റ​റി​ൽ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​ക​മ്പ്യൂ​ട്ട​ർ​ ​കോ​ഴ്സി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ക​മ്പ്യൂ​ട്ട​റൈ​സ്ഡ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ക്കൗ​ണ്ടിം​ഗ് ​ആ​ൻ​ഡ് ​ജി.​എ​സ്.​ടി​ ​യൂ​സിം​ഗ് ​ടാ​ലി​ ​കോ​ഴ്സി​ന് ​പ്ല​സ്ടു​ ​കൊ​മേ​ഴ്സ്/​ ​ബി.​കോം​ ​പാ​സാ​യ​വ​ർ​ക്ക് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 28​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2560333,​ 9995005055.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEXTILES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA