തിരുവനന്തപുരം: പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥിക്ക് പരിക്ക്. ഇന്നുരാവിലെ ഒമ്പതുമണിയാേടെ തിരുവനന്തപുരം കല്ലറ പഴയചന്ത ജംഗ്ഷനിലായിരുന്നു അപകടം. പോളിടെക്നിക് വിദ്യാർത്ഥി കല്ലറ താപസഗിരി സ്വദേശി അൽ അമീൻ എന്ന പത്തൊമ്പതുകാരനാണ് പരിക്കേറ്റത്.
കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന ബസിന്റെ പുറകുവശത്തെ വാതിൽ തുറന്നാണ് അൽ അമീൻ റോഡിലേക്ക് വീണത്. അപകടമുണ്ടായ സമയം ബസിനുള്ളിൽ നല്ല തിരക്കായിരുന്നു. വീഴ്ചയിൽ തലയ്ക്കും കാലിനും പരിക്കേറ്റ അൽ അമീനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
കഴിഞ്ഞമാസവും സമാനരീതിയിലുണ്ടായ അപകടത്തിൽ നാദാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്കേറ്റിരുന്നു. നാദാപുരം ടിഐഎം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി വൈഗയ്ക്കാണ് പരിക്കേറ്റത്. വിലങ്ങാട്ടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസിൽ മണിയൂർ താഴെ സ്റ്റോപ്പിൽ നിന്നാണ് വൈഗ കയറിയത്. ഈ സമയം ബസിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നു. സ്റ്റോപ്പിൽ നിന്നെടുത്ത ബസ് മുന്നോട്ടുനീങ്ങിയ ഉടൻ ഡോർ തുറന്ന് വൈഗ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ വൈഗയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംസ്ഥാനത്തോടുന്ന ഒട്ടുമുക്കാൽ പ്രിയദർശിനി ബസുകളിലും ശ്വാസംവിടാൻപോലും കഴിയാത്ത തരത്തിലുളള തിരക്കാണ്. ഇതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതിന്റെ പ്രധാന കാരണം. അമിത തിരക്കുകാരണം ബസുകൾ വൈകിയോടുന്നതും പതിവാണ്.
A 19-year-old polytechnic student, Al Ameen from Thapasagiri in Kallara, was injured after falling from a Priyadarshini bus. The accident occurred around 9 a.m. at Kallara Pazhayachanta Junction in Thiruvananthapuram
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |