ആലപ്പുഴ: ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പുവാർഡ് തൈപ്പറമ്പ് വീട്ടിൽ ടി എൻ കൃഷ്‌ണൻകുട്ടി (66) അന്തരിച്ചു. 1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഉമ്മ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി ക്യാമറ ചലിപ്പിച്ചത്. ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റൽ ഉൾപ്പെടെ എഴുപതിലേറെ സിനിമകളുടെ ഛായാഗ്രാഹകനായി.
തിക്കുറിശ്ശി സുകുമാരൻ നായർ, എം എം നേശൻ, പി ജെ ആന്റണി, ശശികുമാർ, എ ബി രാജ്, വേണി, കെ പി പിള്ള, കെ നാരായണൻ എന്നീ സംവിധായകരുടെ സിനിമകൾക്ക് വേണ്ടിയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഭാര്യ: ലളിതമ്മ, മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ. സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.
Renowned cinematographer T.N. Krishnankutty, 66, passed away in Alappuzha. He made his debut in 1960 with 'Umma' and worked on over 70 films, including Hariharan's 'Ladies Hostel'. Krishnankutty collaborated with many acclaimed directors. The funeral is scheduled for 2 PM at his residence.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |