
തിരുവനന്തപുരം:ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് ഇന്ന് വൈകിട്ട് 3.50ന് ബാംഗ്ളൂരിലെ ബയ്യപ്പനഹള്ളിയിൽ നിന്ന് കെ.ആർ.പുരം,പാലക്കാട്,തൃശ്ശൂർ,കോട്ടയം വഴി കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും.നാളെ രാവിലെ 10.05ന് കൊച്ചുവേളിയിലെത്തും.ട്രെയിൻ നമ്പർ 06557. 25ന് ഉച്ചയ്ക്ക് 12.35നാണ് മടക്കസർവ്വീസ്.ട്രെയിൻ നമ്പർ 06558.
കർണാടകത്തിലെ ഹുബ്ബള്ളിയിൽ നിന്ന് ഹാവേരി,ദാവൺഗരെ,തുംകൂർ,യശ്വന്തപുര,കെ.ആർ.പുര,ദിണ്ഡിഗൽ,മധുര,നാഗർകോവിൽ വഴി കന്യാകുമാരിയിലേക്ക് ഇന്നലെ വൈകിട്ട് 4ന് പുറപ്പെട്ട ക്രിസ്മസ് സ്പെഷ്യൽ സർവ്വീസ് ഇന്ന് വൈകിട്ട് 3.20ന് കന്യാകുമാരിയിലെത്തും. മടക്കസർവ്വീസ് ഇന്ന് രാത്രി 7.10നാണ്.ട്രെയിൻ നമ്പർ. 07368.
റെയിൽവേ
ബുക്കിംഗ്
തിരുവനന്തപുരം: ക്രിസ്മസ് അവധിദിനമായ നാളെ റെയിൽവേ മുൻകൂർ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ രാവിലെ 8മുതൽ ഉച്ചയ്ക്ക് 2വരെ പ്രവർത്തിക്കുകയെന്ന് റെയിൽവേ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |