SignIn
Kerala Kaumudi Online
Thursday, 22 October 2026 12.40 PM IST

പാളത്തിൽ കമിഴ്ന്നുകിടന്നു: ട്രെയിനിനടിയിൽ വീണിട്ടും പവിത്രനെ തുണച്ച് ഭാഗ്യം

ph-1-

ക​ണ്ണൂ​ർ: പാഞ്ഞടുത്ത ട്രെയിനിനടയിൽ വീണിട്ടും ഒരു പോറൽ പോലും ഏൽക്കാതെ ഗൃഹനാഥൻ രക്ഷപ്പെട്ട ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കണ്ണൂർ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​ പവിത്രനാണ് (55) ​രക്ഷപ്പെട്ടത്. കണ്ണൂർ പന്ന്യൻപാറ റെയിൽവേ ട്രാക്കിൽ തിങ്കളാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം.

കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂ​ൾ ബ​സി​ലെ ക്ലീ​ന​റാണ് പവിത്രൻ. ജോ​ലി ക​ഴി​ഞ്ഞ് പാ​ള​ത്തി​ലൂ​ടെ വീ​ട്ടി​ലേ​ക്ക് മൊബൈലിൽ സംസാരിച്ച് പോകുന്നതിനിടെയാണ് മംഗളൂരു-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസിന് മുന്നിൽപ്പെട്ടത്. എന്നാൽ പാളത്തിൽ നിന്ന് മാറാനായില്ല. തുടർന്നാണ് കമിഴ്ന്ന് കിടന്നത്. ട്രെ​യി​ൻ പോ​യ ശേഷം എഴുന്നേറ്റു. അപ്പേഴും ജീ​വ​ൻ തിരിച്ചുകിട്ടിയെന്ന് വി​ശ്വ​സി​ക്കാ​നാ​യില്ലെന്ന് പവിത്രൻ പറഞ്ഞു. വീ​ട്ടി​ലെ​ത്തി​ സംഭവം പറഞ്ഞപ്പോൾ എല്ലാവരും പേടിച്ചു. ശരീരത്തിന് ഒരു പോറൽ പോലും ഏറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മദ്യപിച്ച് ബോധമില്ലാതെ നടന്നതിനാലാണ് അപകടമെന്നായിരുന്നു സോഷ്യൽമീഡിയയിലെ വിമർശനം. എ​ന്നാ​ൽ താ​ൻ മ​ദ്യ​പി​ക്കാറില്ലെന്ന് പ​വി​ത്ര​ൻ പ​റഞ്ഞു.

പ​വി​ത്ര​നെ​തി​രെ​ ​കേ​സ്

​പ​വി​ത്ര​നെ​തി​രെ​ ​ആ​ർ.​പി.​എ​ഫ് ​കേ​സെ​ടു​ത്തു.​ അ​തീ​വ​ ​സു​ര​ക്ഷാ​ ​പ്ര​ദേ​ശ​മാ​യ​ ​റെ​യി​ൽ​പാ​ള​ത്തി​ൽ​ ​അ​തി​ക്ര​മി​ച്ചു​ ​ക​യ​റി​യ​തി​നാ​ണ് ​ന​ട​പ​ടി.​ ​പ​വി​ത്ര​നെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​ആ​ർ.​പി.​എ​ഫ് ​മൊ​ഴി​യെ​ടു​ത്തു.​ ​റെ​യി​ൽ​പാ​ള​ത്തി​ലൂ​ടെ​ ​സ​ഞ്ച​രി​ച്ച​ത് ​ദു​രു​ദ്ദേ​ശ​പ​ര​മാ​യ​ ​കാ​ര്യ​ത്തി​നാ​ണോ​ ​എ​ന്നു​ൾ​പ്പെ​ടെ​ ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ച്ചു​ ​വ​രി​ക​യാ​ണെ​ന്ന് ​ആ​ർ.​പി.​എ​ഫ് ​അ​റി​യി​ച്ചു. പന്ന്യൻ പാറ സ്വദേശി ശ്രീജിത്താണ് ട്രെയിനിനടിയിൽ വീണയാളുടെ ദൃശ്യം പകർത്തിയത്. ആൾ ട്രാക്കിൽ കമിഴ്ന്ന് കിടക്കുന്നതു കണ്ടപ്പോൾ വിറച്ചു പോയെന്ന് ശ്രീജിത്ത് പറഞ്ഞു. ദൃശ്യം പകർത്തുമ്പോൾ കൈ വിറച്ചിരുന്നു. ഇന്നലെ നോക്കിയപ്പോഴാണ് തന്റെ വീഡിയോ വൈറലായത് ശ്രദ്ധിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു.

ട്രെയിൻ വരുന്നത് കണ്ടപ്പോൾ സ്തംഭിച്ചു പോയിരുന്നു.​ എന്നാലും മനോധൈര്യം വീണ്ടെടുത്ത് പാളത്തിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു. ഒന്നനങ്ങിയാൽ എന്റെ തല പോയേനെ. ട്രെ​യി​ൻ പോ​യ​പ്പോ​ൾ എഴുന്നേറ്റ് പാളത്തിലൂടെ വീണ്ടും നടന്നെങ്കിലും ഉള്ളിൽ നടുക്കമായിരുന്നു

- പവിത്രൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA