SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 AM IST

ഭരണം മാറിയതോടെ സ്ഥലംമാറ്റം തുടങ്ങി 

p

തിരുവനന്തപുരം: ഭരണം മാറിയതോടെ പല വകുപ്പുകളിലും സ്ഥലംമാറ്റം തുടങ്ങി. പുതിയ സർക്കാർ ചുമതല ഏൽക്കുന്നതിന് മുമ്പേ സ്ഥലംമാറ്റം പൂർത്തീകരിക്കാനാണ് നീക്കം. സെക്രട്ടേറിയറ്റിലും ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള ഓഫീസുകളിലുമാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഇറങ്ങിയത്.

. ഭരണാനുകൂല സംഘടനകളുടെ നിർദ്ദേശ പ്രകാരമാണ് സ്ഥലംമാറ്റമെന്നാണ് ആരോപണം. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ 22 പേരെ ഒറ്റയടിക്ക് സ്ഥലംമാറ്റിയതാണ് ഇതിൽ ഒടുവിലത്തേത്. ഡയറക്ടറേറ്റിലും മറ്റു ഓഫീസുകളിലും ജോലി ചെയ്തിരുന്നവരെ ഭരണ സൗകര്യാർത്ഥം സ്ഥലം മാറ്റുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. .

സെക്രട്ടേറിയറ്റിൽ സ്ഥലംമാറ്റവും നിയമനവും നടക്കുന്ന എസ്റ്റാബ്ളിഷ്‌മെന്റ് വിഭാഗത്തിലാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. നിയമ വിഭാഗത്തിലും കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. ലാന്റ് റവന്യൂ കമ്മിഷണറേറ്റിൽ അഴിച്ചുപണി ആരംഭിച്ചു. കൃഷി, റവന്യൂ, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റുകളിലും സ്ഥലംമാറ്റ ഉത്തരവിറങ്ങി.മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷമായിരിക്കും ഐ.എ.എസ് തലപ്പത്തെ അഴിച്ചുപണി . പുതിയ പ്രോട്ടോക്കോൾ ഓഫീസർ, പൊതുഭരണ വകുപ്പിൽ സ്ഥലംമാറ്റം നടത്തുന്ന സർവീസസ് സെക്ഷൻ എന്നിവയിലെ മാറ്റങ്ങൾ മുഖ്യമന്ത്രിയുടെ അഭിപ്രായം പരിഗണിച്ചാകും നടത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRANSFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA