SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

ഒരു വർഷം, 4.39 ലക്ഷം കെട്ടിടം, ഏറ്റവും കൂടുതൽ മലപ്പുറത്ത്, കെട്ടിട സാന്ദ്രതയിൽ തിരുവനന്തപുരം

READ ENGLISH VERSION

trivandrum

തിരുവനന്തപുരം: സംസ്ഥാനത്ത് 2022-2023 സാമ്പത്തിക വർഷത്തിൽ നിർമ്മിച്ചത് വീടുകളടക്കം 4.39 ലക്ഷം കെട്ടിടങ്ങൾ. കൂടുതൽ മലപ്പുറത്ത് (62,576). കുറവ് ഇടുക്കിയിൽ (10,598). അതേസമയം, കെട്ടിട സാന്ദ്രതയിൽ മുന്നിൽ തിരുവനന്തപുരം. കുറവ് ഇടുക്കിയിൽ. അടുത്തിടെ പുറത്തിറക്കിയ സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ റിപ്പോർട്ടിലാണിത്. ഓരോ രണ്ടുവർഷം കൂടുമ്പോഴാണ് കെട്ടിട കണക്കുകൾ പുറത്തുവിടുന്നത്.

ജനസംഖ്യ, നഗരവത്കരണം, സാമ്പത്തികനിലവാരം എന്നിവയിലെ ഉയർച്ചയാണ് മലപ്പുറത്തെ കെട്ടിട വർദ്ധനയ്ക്ക് കാരണമെന്നും റിപ്പോർട്ടിൽ. കെട്ടിട സാന്ദ്രത കൂടിയ തിരുവനന്തപുരത്ത് 56,709 എണ്ണമാണ് ഇക്കാലയളവിൽ ഉയർന്നത്. ഒരു ചതുരശ്ര കിലോമീറ്ററിൽ 34 കെട്ടിടങ്ങൾ. മലപ്പുറത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 25 എണ്ണം.

കെട്ടിടസാന്ദ്രത വർദ്ധിച്ചുവരുന്ന തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ ഗതാഗതക്രമീകരണം,മാലിന്യസംസ്കരണം എന്നിവയ്ക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

72.21 ശതമാനവും വീടുകൾ,

കൂടുതൽ തിരുവനന്തപുരത്ത്

2022-2023ൽ ആകെ ഉയർന്ന 4,39,857 കെട്ടിടങ്ങളിൽ 3,17,630 എണ്ണവും വീടുകളാണ് (72.21%). ഇതിൽ 2,28,688 (72%) എണ്ണവും ഗ്രാമീണമേഖലയിൽ. വീടുകൾ കൂടുതൽ തിരുവനന്തപുരത്ത് (49,606). ഏറെയും കോർപ്പറേഷൻ പരിധിയിൽ. തിരുവനന്തപുരം ഭരണ സിരാകേന്ദ്രമായതിനാൽ തൊഴിൽനേടി മറ്റു ജില്ലകളിൽ നിന്ന് ഇവിടെയെത്തി സ്ഥിരതാമസമാക്കിയവരുടെ എണ്ണം വർദ്ധിച്ചതാണ് വീടുകളുടെ എണ്ണം കൂടാൻ കാരണം. ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് കോഴിക്കോട് കുന്നമംഗലം. നഗരസഭകളിൽ മലപ്പുറം മഞ്ചേരി.


കെട്ടിടക്കണക്ക്

(2022-23 സാമ്പത്തികവർഷം)​


തിരുവനന്തപുരം......56,709

കൊല്ലം.......................26,659

പത്തനംതിട്ട..............16,205

ആലപ്പുഴ....................22,347

കോട്ടയം.....................23,571
ഇടുക്കി.......................10,598
എറണാകുളം............ 44,038

തൃശൂർ....................... 37,997
പാലക്കാട്....................37,104

മലപ്പുറം.......................62,576
കോഴിക്കോട്...............41,608

വയനാട്......................13,102
കണ്ണൂർ........................30,663

കാസർകോട്.............16,680

ഗാർഹികേതര കെട്ടിടം

ആകെ- 1,​22,​227

ഇൻഡസ്ട്രിയൽ........... 6488 (5.31%)

കൊമേഴ്സ്യൽ............... 104949 (85.86%)​

ഇൻസ്റ്റിറ്റ്യൂഷണൽ......... 3470 (2.84%)​

മറ്റുള്ളവ......................... 7320 (5.99%)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA