SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 PM IST

'പദ്ധതിയിൽ തുടരണമെന്ന് പറഞ്ഞിട്ടില്ല': പിഎംശ്രീയിൽ മലക്കംമറിഞ്ഞ് യുഡിഎഫ് കൺവീനർ

adoor-prakash
അടൂർ പ്രകാശ്

പത്തനംതിട്ട: പിഎംശ്രീ പദ്ധതിയിൽ മലക്കംമറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധയിൽ തുടരണമെന്ന് പറഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച് യുഡിഎഫിൽ ചർച്ച നടന്നിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുദ്ധ്യമൊന്നുമില്ലെന്ന് പറഞ്ഞ അദ്ദേഹം ഒരു ചർച്ചയും യുഡിഎഫിൽ നടന്നിട്ടില്ലെന്നും വ്യക്തമാക്കി. പദ്ധതിയിൽ തുടരണോ വേണ്ടയോ എന്നത് ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

ഇന്നലെ പദ്ധതിയിൽ നിന്ന് യുഡിഎഫ് പിന്മാറില്ലെന്ന് പറഞ്ഞ അടൂർ പ്രകാശാണ് ഇന്ന് മലക്കം മറിഞ്ഞത്. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട അർഹതപ്പെട്ട ഫണ്ട് സ്വീകരിക്കേണ്ടത് സർക്കാരിന്റെ ചുമതലയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ചെയ്തതിന്റെ തുടർച്ചയെന്നോണം സർക്കാർ‌ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻവാങ്ങാനാണ് ആലോചനയെന്ന് വ്യക്തമാക്കി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. വിഷയത്തിൽ അന്തിമ തീരുമാനത്തിനായി നിയോഗിച്ച മന്ത്രിമാരുടെ ഉപസമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിൽ എങ്ങനെയാണ് പദ്ധതി നടപ്പാക്കുമെന്ന് യുഡിഎഫ് കൺവീനർ പ്രഖ്യാപിച്ചതെന്നും ലീഗ് നേതൃത്വം ചോദിച്ചിരുന്നു.

English Summary

UDF Convener Adoor Prakash reversed his stance on the PM Shri scheme, now stating the front has not decided to continue and no internal discussions occurred. This contradicts his previous affirmation that UDF would not withdraw and should accept central funds. He added that the final decision awaits a sub-committee report, following P.K. Kunhalikutty's earlier suggestion of withdrawal.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMSHRI, UDF, UDF GOVERNMENT, ADOOR PRAKASH, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA