SignIn
Kerala Kaumudi Online
Thursday, 22 October 2026 8.56 PM IST

പൊള്ളയായ വാക്കുകളുടെ നിർമ്മിതി: പ്രതിപക്ഷം

udf

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ഒരു വിവരങ്ങളും ഇല്ലാതെ പൊള്ളയായ വാക്കുകൾ കൊണ്ടുള്ള നിർമ്മിതി മാത്രമാണ് ബഡ്ജറ്റെന്ന് പ്രതിപക്ഷം. കേരളത്തെ ദുരന്തത്തിന്റെ കാണാക്കയത്തിലേക്ക് തള്ളിയിട്ട് പോകുന്ന പോക്കാണിത്. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്ലാൻ ബി എന്നത് പ്ലാൻ വെട്ടിക്കുറയ്ക്കലാണെന്ന് ഇപ്പോഴാണ് മനസിലായത്.

24 വർഷത്തിനിടെ ഇങ്ങനെയൊരു ബഡ്ജറ്റ് കേൾക്കുന്നത് ആദ്യമായാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഒരുഭരണവും ഇതുവരെ ഉണ്ടാക്കാത്ത ബാദ്ധ്യതയാണ് ഈ സർക്കാർ വരുത്തി വച്ചിരിക്കുന്നത്. അവസാന വർഷമായതോടെ പ്രവർത്തിക്കാത്ത രീതിയിലേക്ക് സർക്കാർ പോകുകയാണ്.

ജീവനക്കാർക്ക് നൽകാനുള്ള ഡി.എ പി.എഫിൽ ലയിപ്പിക്കുമെന്നാണ് പറയുന്നത്. അപ്പോഴത് ജീവനക്കാർക്ക് കിട്ടില്ല. ഭൂനികുതിയിൽ 50% വർദ്ധന വരുത്തിയത് പാവങ്ങളെ പിഴിയാനാണ്. ഇത് അംഗീകരിക്കാനാകില്ല. സമരപരിപാടികളെ കുറിച്ച് യു.ഡി.എഫ് ആലോചിക്കും. നികുതി പിരിവിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. 15,000 കോടിയുടെ പദ്ധതികളാണ് 2024-25 സാമ്പത്തിക വർഷത്തിൽ വെട്ടിച്ചുരുക്കിയത്. പദ്ധതി അടങ്കൽ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വെട്ടിക്കുറച്ചത് ഭരണഘടനാവിരുദ്ധമാണ്.

700 കോടി സപ്ലൈകോയ്ക്ക് നീക്കിവച്ചെന്നാണ് പറയുന്നത്. 700 കോടി ഇപ്പോൾതന്നെ സപ്ലൈകോയ്ക്ക് നൽകാനുണ്ട്. വിതരണക്കാർക്ക് നൽകാനുള്ള കുടിശിക നൽകിക്കഴിഞ്ഞാൽ സപ്ലൈകോയ്ക്ക് പ്രവർത്തനമൂലധനം ഇല്ലാതാവും. കക്ഷി നേതാക്കളായ ഡോ.എം.കെ.മുനീർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി.സി കാപ്പൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA