
കൊച്ചി: പത്ത് വർഷമായി ഇടത് അനുകൂലികളുടെ കൈവശമായിരുന്ന കേരള ഫയർ സർവീസ് അസോസിയേഷൻ (കെ.എഫ്.എസ്.എ) യു.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളത്ത് നടന്ന 44-ാം സംസ്ഥാന കൺവെൻഷനിലാണ് ഭരണമാറ്റം. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരുടെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരുടെയും പൊതുസംഘടനയാണിത്.
പ്രസിഡന്റായി ഷൈജിത്ത് കുമാറും (കാസർകോട്) ജനറൽ സെക്രട്ടറിയായി സി.എസ്. കുമാരലാലും (തിരുവനന്തപുരം) തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: സതീഷ് മൊകേരി (ട്രഷറർ) , അനിൽകുമാർ (ജോയിന്റ് സെക്രട്ടറി), ഷജിൽ കുമാർ കണ്ണൂർ, അബ്ദുൾ കരിം കോഴിക്കോട്, ഉല്ലാസ് പാലക്കാട്, അനീഷ് എറണാകുളം, ജൂബി തോമസ് കോട്ടയം, ഗോപു തിരുവനന്തപുരം (വൈസ് പ്രസിഡന്റുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |