SignIn
Kerala Kaumudi Online
Saturday, 24 October 2026 2.41 PM IST

യു.ജി.സി RPL കരട് നിർദ്ദേശങ്ങൾ പുറത്തിറക്കി

p

പഠിച്ച മേഖലകളെ അംഗീകരിക്കുന്ന Recognition of Prior Learning (RPL) കരട് നിർദ്ദേശങ്ങൾ യു.ജി.സി പുറത്തിറക്കി. നിലവിലുള്ള അറിവ്, തൊഴിൽ നൈപുണ്യം, പ്രവൃത്തി പരിചയം എന്നിവ വിലയിരുത്തിയാണ് RPL കരട് പ്രസിദ്ധീകരിച്ചത്. ഫോർമൽ, നോൺ ഫോർമൽ, ഇൻഫോർമൽ അടക്കമുള്ള ആർജിത പഠനവും സ്‌കില്ലും ഇതിൽ ഉൾപ്പെടും. ഇത് ആർജിത കഴിവുകളും അറിവും സ്‌കില്ലുകളും വിലയിരുത്തി കോഴ്‌സ്, തൊഴിൽ എന്നീ മേഖലകളെ മെച്ചപ്പെടുത്താൻ ഉപകരിക്കും.

ഭരണ നിർവഹണം, ഗുണമേന്മ, സഹകരണം, തൊഴിൽ ലഭ്യത മികവ് എന്നിവയ്ക്ക് RPL ൽ പ്രാധാന്യം ഉറപ്പുവരുത്തിയിട്ടുണ്ട്.

അടുത്തയിടെ പ്രസിദ്ധീകരിച്ച ഐ.എൽ.ഒ ഡാറ്റ സൂചിപ്പിക്കുന്നത് 40 ശതമാനത്തിൽ താഴെ ഇന്ത്യക്കാർ മാത്രമേ അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നുള്ളൂ എന്നാണ്. ഇക്കാര്യത്തിൽ 145 ലോക രാജ്യങ്ങളിൽ ഇന്ത്യ 124-ാംസ്ഥാനത്താണ്.

സ്‌കില്ലുള്ള തൊഴിലാളികൾ ഇന്ത്യയിൽ 12 ശതമാനം മാത്രമേയുള്ളൂ. ഇവർക്ക് മികവുറ്റ ബിരുദങ്ങളുമില്ല. അഡ്വാൻസ്ഡ് ബിരുദങ്ങളുള്ള 13 ശതമാനം ഇന്ത്യക്കാരിൽ തൊഴിലില്ലായ്മ നിലനിൽക്കുന്നു. എന്നാൽ അമേരിക്ക, യു.കെ എന്നിവയിലിത് യഥാക്രമം 2.3, 2 .7 ശതമാനമാണ്. വികസിത രാജ്യങ്ങൾ സ്‌കിൽ, RPL എന്നിവ വിലയിരുത്തി തൊഴിൽ പുരോഗതി കണ്ടെത്തുമ്പോൾ ഇന്ത്യ ബിരുദത്തിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ സ്‌കിൽഡ് വർക്കർ വിഭാഗത്തിൽ ബിരുദധാരികൾ ലോകത്തെമ്പാടും കുറവാണ് .

ഡിജിറ്റൽ പരസ്യ മേഖല കരുത്താർജ്ജിക്കും

രാജ്യത്തെ മീഡിയ, എന്റർടെയ്ൻമെന്റ് മേഖല പുതുവർഷത്തിൽ കരുത്താർജ്ജിക്കും. 2028 ഓടെ 8.3 ശതമാനം CAGR കൈവരിച്ച് 365000 കോടി രൂപയുടെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആഗോള തലത്തിൽ ഇന്ത്യ ഈ രംഗത്ത് എട്ടാം സ്ഥാനത്തെത്തും. ഡിജിറ്റൽ അഡ്വർടൈസിംഗ് വൻ വളർച്ച കൈവരിക്കും. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ ഗെയിമിംഗ്, ജനറേറ്റീവ് എ.ഐ, വീഡിയോ ഓൺ ഡിമാൻഡ് സേവനം എന്നിവ വളർച്ച കൈവരിക്കും. ഇതിന്നു ആനുപാതികമായി ക്രിയേറ്റിവിറ്റി, ഡിസൈൻ കോഴ്‌സുകൾ ശക്തിപ്പെടും.

നാ​ലു​വ​ർ​ഷ​ ​ബി​രു​ദം​ ​:​ ​ആ​ദ്യ​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷാ​ഫ​ലം​ ​മൂ​ന്നാം​ദി​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച് ​എം.​ജി

കോ​ട്ട​യം​ ​:​ ​നാ​ല് ​വ​ർ​ഷ​ ​ഓ​ണേ​ഴ്‌​സ് ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​ആ​ദ്യ​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ ​പൂ​ർ​ത്തി​യാ​യി​ ​മൂ​ന്നാം​ ​ദി​നം​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച് ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല.​ ​തി​യ​റി​ ​പ​രീ​ക്ഷ​ക​ൾ​ 16​നും​ ​പ്രാ​ക്ടി​ക്ക​ൽ​ 18​നു​മാ​ണ് ​പൂ​ർ​ത്തി​യാ​യ​ത്.​ ​പ​രീ​ക്ഷാ​ഫ​ലം​ 21​ ​ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഔ​ട്ട് ​കം​ ​ബേ​സ്ഡ് ​എ​ജ്യു​ക്കേ​ഷ​ൻ​(​ഒ.​ബി.​ഇ​)​ ​രീ​തി​യി​ൽ​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​യാ​ണ് ​എം.​ജി.​ ​ഓ​ണേ​ഴ്‌​സ് ​ബി​രു​ദ​ ​പ്രോ​ഗ്രാ​മി​ന്റെ​ ​ഡാ​റ്റാ​ ​മാ​നേ​ജ്‌​മെ​ന്റി​നാ​യി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഐ.​ടി​ ​വി​ഭാ​ഗം​ ​ത​യ്യാ​റാ​ക്കി​യ​ ​സോ​ഫ്‌​റ്റ്‌​വെ​യ​ർ​ ​മു​ഖേ​ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വി​ല​യി​രു​ത്ത​ലു​ക​ളു​ടെ​യും​ ​സെ​മ​സ്റ്റ​ർ​ ​അ​വ​സാ​ന​ ​പ​രീ​ക്ഷ​ക​ളു​ടെ​യും​ ​മാ​ർ​ക്കു​ക​ൾ​ ​കോ​ളേ​ജു​ക​ളി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ച്ചാ​ണ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​ഔ​ട്ട്കം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​വി​ശ​ദ​മാ​യ​ ​അ​റ്റെ​യ്ൻ​മെ​ന്റ് ​ചാ​ർ​ട്ട് ​ജ​നു​വ​രി​ ​ആ​ദ്യം​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ഓ​ർ​മി​ക്കാ​ൻ...

ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ്:​-​ ​ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് 2025​ ​പ​രീ​ക്ഷ​യ്ക്ക് ​ഏ​പ്രി​ൽ​ 23​ ​മു​ത​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​കാ​ൺ​പൂ​ർ​ ​ഐ.​ഐ.​ടി​ ​ന​ട​ത്തു​ന്ന​ ​പ​രീ​ക്ഷ​ ​മേ​യ് 18​ന് ​ന​ട​ക്കും.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​j​e​e​a​d​v.​a​c.​i​n.

ഡി.​എ​ൻ.​ബി​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ 2024​-​ലെ​ ​ഡി.​എ​ൻ.​ബി​ ​(​പോ​സ്റ്റ് ​എം.​ബി.​ബി.​എ​സ്)​ ​&​ ​ഡി.​എ​ൻ.​ ​ബി​ ​(​പോ​സ്റ്റ് ​ഡി​പ്ലോ​മ​)​ ​അ​ലോ​ട്ട്മെ​ന്റ് ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഇ​ന്നു​ ​മു​ത​ൽ​ 28​ന് 3​ ​മ​ണി​ക്കു​ള്ളി​ൽ​ ​അ​ത​ത് ​കോ​ളേ​ജി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.
ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​ർ​ ​:​ 0471​-2525300

പി.​ജി​ ​ആ​യു​ർ​വേ​ദ​ ​ഡി​ഗ്രി​ ​/​ഡി​പ്ലോ​മ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി​ ​ആ​യു​ർ​വേ​ദ​ ​ഡി​ഗ്രി​ ​/​ ​ഡി​പ്ലോ​മ​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​നാ​ലാം​ ​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
പ്ര​വേ​ശ​നം​ ​നേ​ടാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും​ ​ഇ​തു​വ​രെ​യും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​ത്ത​വ​രും​ 24​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന് ​മു​ൻ​പാ​യി​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​ർ​:​ 04712525300.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UGC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA