SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

യു.ജി.സിക്കെതിരേ സർക്കാർ കൺവെൻഷൻ ഇന്ന്

a

തിരുവനന്തപുരം: യു.ജി.സിയുടെ കരടുനയത്തിനെതിരായ സർക്കാരിന്റെ ദേശീയ കൺവെൻഷൻ ഇന്ന്. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷയാവും. ഉന്നതവിദ്യാഭ്യാസ മന്ത്രിമാരായ ഡോ. എം. സി. സുധാകർ (കർണാടകം), ഡോ. ഗോവി ചെഴിയാൻ (തമിഴ്നാട്), ഹർജോത് സിംഗ് ബെയ്‌ൻസ്‌ (പഞ്ചാബ്), തെലങ്കാന ഐടി മന്ത്രി ഡി. ശ്രീധർ ബാബു എന്നിവർ വിശിഷ്ടാതിഥികളാവും. മറ്റു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 1200പേർ പങ്കെടുക്കും.

മന്ത്രി കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ,കെ. കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ, പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ എന്നിവർ പ്രസംഗിക്കും. യു.ജി.സി കരടുനയത്തിനെതിരേ മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത പ്രമേയം പാസാക്കിയേക്കും. വി.സിമാരെയും കൺവെഷൻഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആരോഗ്യ സർവകലാശാലയിൽ അക്കാഡമിക് കൗൺസിൽ യോഗമുള്ളതിനാൽ ആരോഗ്യ, കേരള സർവകലാശാലകളുടെ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പങ്കെടുക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UGC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA