SignIn
Kerala Kaumudi Online
Thursday, 25 June 2026 12.53 AM IST

ബിരുദം തോറ്റയാൾക്ക് പി.ജി പ്രവേശനം: സംസ്കൃത യൂണി. പരീക്ഷാ കൺട്രോളർ തെറിച്ചു

a

□പഴയ വി.സി ചുമതലയൊഴിഞ്ഞ ശേഷമുള്ള ഉത്തരവുകൾ റദ്ദാക്കി

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ ബിരുദം തോറ്റയാൾക്ക് പി.ജിക്ക് പ്രവേശനം നൽകിയ സംഭവത്തിൽ പരീക്ഷാ കൺട്രോളർ ഡോ.ലിസി മാത്യുവിനെ തൽസ്ഥാനത്തു നിന്ന് നീക്കി. പകരം സംസ്കൃത വിഭാഗം അസോ. പ്രൊഫസർ ഡോ: വി.കെ.
ഭവാനിക്ക് ചുമതല നൽകി വൈസ് ചാൻസലർ ഡോ: സിസാ തോമസ് ഉത്തരവിട്ടു.

ബി.എഫ്.എ പരീക്ഷയിൽ തോറ്റ എസ്.എഫ്.ഐ പ്രവർത്തകനെ എം.എഫ്.എയ്ക്ക് പ്രവേശനം നൽകിയശേഷം ബി.എഫ്.എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള സിൻഡിക്കേറ്റിന്റെ നീക്കം ഗവർണറാണ് തടഞ്ഞത്. സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന നിർദ്ദേശം അവഗണിച്ചതിന് താത്കാലിക വി.സിയായിരുന്ന ഡോ. കെ.കെ.ഗീതാകുമാരിയെ ഗവർണർ നീക്കം ചെയ്തിരുന്നു. പുതുതായെത്തിയ വി.സി ഡോ.സിസാതോമസ് ഇതുസംബന്ധിച്ച രേഖകൾ ഗവർണർക്ക് കൈമാറിയതിന് പിന്നാലെയാണ് പരീക്ഷാ കൺട്രോളർ തെറിച്ചത്. സിൻഡിക്കേറ്റ് അംഗം കൂടിയായ ലിസി മാത്യു പിവിസിയുടെ ചുമതലയും വഹിക്കുന്നുണ്ട്.

വി.​സി​യാ​യി​രു​ന്ന​ ​ഡോ.​കെ.​കെ.​ഗീ​താ​കു​മാ​രി​ ​ചു​മ​ത​ല​യൊ​ഴി​ഞ്ഞ​ ​ശേ​ഷ​വും​ ​വി.​സി​ ​

അം​ഗീ​കാ​രം​ ​ന​ൽ​കേ​ണ്ട​ ​ഫ​യ​ലു​ക​ളി​ൽ​ ​ഉ​ത്ത​ര​വി​റ​ക്കിയെന്ന പരാതി ശരിയാണെന്നും കണ്ടെത്തി. വി.​സി​യു​ടെ​ ​പാ​സ്‌​വേ​ഡ്‌​ ​കൈ​ക്ക​ലാ​ക്കി ഇറക്കിയ നാൽപ്പതോളം ഉത്തരവുകൾ റദ്ദാക്കാൻ വി.സി ഉത്തരവിട്ടു. വൈസ്ചാൻസലറുടെ ഓഫീസിലെ എല്ലാവരെയും മാറ്റി. പദവി ഒഴിഞ്ഞ ശേഷവും മുൻ വിസി ഡോ. ഗീതാ കുമാരി ഫയലുകളിൽ തീർപ്പ്

കൽപ്പിച്ചിരുന്നതായാണ് രജിസ്ട്രാർ റിപ്പോർട്ട്‌ ചെയ്തത്.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA