
മൂന്നാം സെമസ്റ്റർ ബയോഇൻഫർമാറ്റിക്സ് (സി.ബി.സി.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 -22 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 27 ന് എടത്തല എം.ഇ.എസ് കോളേജിൽ നടക്കും.
രണ്ടാം വർഷ എം.എസ്സി മെഡിക്കൽ മൈക്രോബയോളജി (2022 അഡ്മിഷൻ റഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്സി ചാൻസ് ഡിസംബർ 2024) പ്രാക്ടിക്കൽ 29 മുതൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എം.എസ്സി മെഡിക്കൽ ഡോക്യുമെന്റഷൻ (2024 അഡ്മിഷൻ റഗുലർ, 2021 -23 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി 14 മുതൽ നടക്കും. ജനുവരി 31 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
സംസ്കൃത സർവകലാശാല പരീക്ഷ
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ പരീക്ഷകൾ ഏപ്രിൽ രണ്ടിന് ആരംഭിക്കും. ഫൈനോടെ 27 വരെയും സൂപ്പർ ഫൈനോടെ ജനുവരി 31 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.ssus.ac.in.
ഓർമിക്കാൻ...
ജെ.ഇ.ഇ മെയിൻ ഇന്നു മുതൽ
ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ 22, 23, 24, 28, 29, 30 തീയതികളിൽ നടക്കും. ഡ്രസ് കോഡ്, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കർശന നിബന്ധനകൾ എൻ.ടി.എ പ്രസിദ്ധീരിച്ചിട്ടുണ്ട്. വെബ്സൈറ്റ്: jeemain.nta.nic.in.
ബി.ഫാം അലോട്ട്മെന്റ്
സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 24ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം.
CMAT അഡ്മിറ്റ് കാർഡ്:- കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (CMAT) അഡ്മിറ്റ് കാർഡ് എൻ.ടി.എ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: exams.nta.ac.in/CMAT. 25-നാണ് പരീക്ഷ.
BITSAT രജിസ്ട്രേഷൻ:- ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി & സയൻസ് (BITS), പിലാനി നടത്തുന്ന BITSAT പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: bitsadmission.com. എൻജിനിയറിംഗ്, സയൻസ്, ഫാർമസി, ടെക്നോളജി, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശ പരീക്ഷയാണ് BITSAT.
മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം
തിരുവനന്തപുരം: പട്ടികവർഗ വികസനവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 11 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് 2025-26 അദ്ധ്യയന വർഷത്തേക്ക് അഞ്ചാംക്ലാസ് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാർച്ച് എട്ടിന് രാവിലെ 10 മുതൽ 12 വരെ നടക്കും. പ്രവേശനത്തിന് രക്ഷിതാക്കളുടെ വാർഷികവരുമാനം 2,00,000 രൂപയോ അതിൽ കുറവോ ആയിരിക്കണം. പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങൾക്ക് വരുമാനപരിധി ബാധകമല്ല. അപേക്ഷകൾ www.stmrs.in ലൂടെ ഫെബ്രുവരി 10 നകം സമർപ്പിക്കണം. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർ/ പ്രോജക്ട് ഓഫീസർമാർ/ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർമാർ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കും.
ഏകലവ്യ മോഡൽ റസിഡൻഷ്യൽ
സ്കൂൾ പ്രവേശനം
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നീ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് സി.ബി.എസ്.ഇ (ഇംഗ്ലീഷ് മീഡിയം) സിലബസ് പ്രകാരം ആറാംക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മാർച്ച് എട്ടിന് രാവിലെ 10 മുതൽ 12 മണിവരെ നടത്തും. വരുമാനപരിധി ബാധകമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |