
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എസ്.സി ഇൻഫർമേഷൻ ടെക്‌നോളജി, ഹോംസയൻസ് (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 21 ന് കോന്നി വി.എൻ.എസ് കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിൽ നടക്കും.
ഒന്നാം സെമസ്റ്റർ എം.എസ്.സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് നാല്, അഞ്ച് തീയതികളിൽ അമലഗിരി ബി.കെ കോളേജിൽ നടക്കും.
ഒന്നാം സെമസ്റ്റർ എം.എസ്.സി ജിയോളജി (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് നാലിന് നടക്കും.
ഒന്നാം സെമസ്റ്റർ എം.എസ്.സി ഇൻഡസ്ട്രിയൽ കെമിസ്ട്രി (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് 3 മുതൽ നടക്കും.
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ ഐ.എം.സി.എ (2017 - 19 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 5 ന് ആരംഭിക്കും
കേരള സർവകലാശാല
പരീക്ഷാഫലം
മനോന്മണീയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്റവീഡിയൻ കൾച്ചറൽ സ്റ്റഡീസ് നടത്തിയ ഫംഗ്ഷണൽ തമിഴ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 20, 21, 22 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |