
തിരുവനന്തപുരം :ഒന്നാം പിണറായി സർക്കാരിന്റെ കാലംമുതൽ ഇതുവരെ ദേവസ്വം ബോർഡുകൾക്കായി 600.70 കോടി രൂപ അനുവദിച്ചതായി നിയമസഭയിൽ മന്ത്രി വി എൻ വാസവൻ ധനാഭ്യർത്ഥന ചർച്ചക്കുള്ള മറുപടിയിൽ അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് 144.96കോടി,കൊച്ചിൻ ദേവസ്വം ബോർഡ് 26.38കോടി,മലബാർ ദേവസ്വത്തിന് 250.77കോടി,കൂടൽമാണിക്യം ദേവസ്വത്തിന് 15ലക്ഷം,കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് 17.41കോടി,ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 3.38കോടി,ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95കോടി,ശബരിമല സാനിട്ടേഷൻ സൊസൈറ്റിക്ക് 20.42കോടി,ശബരിമല ഇടത്താവളം പദ്ധതികൾക്കായി 116.41കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനീയർക്കും കോലധാരികൾക്കുമുള്ള പ്രതിമാസ ധനസഹായം 1400രൂപയിൽ നിന്നും 1600 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. കുടിശ്ശിക ധനസഹായം അനുവദിക്കുന്നതിനായി 1.70 കോടിയുടെ പ്രൊപ്പോസൽ ധനവകുപ്പിന്റെ അംഗീകാരത്തിന് നൽകിയിട്ടുമുണ്ട്. ഈപദ്ധതിയിൽ ഗുണഭോക്താക്കളായി ചേരുന്നതിന് പുതുതായി ലഭിച്ച 559അപേക്ഷകൾ പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |