SignIn
Kerala Kaumudi Online
Thursday, 22 October 2026 6.46 PM IST

പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തരുത് : വി.ശിവൻകുട്ടി

p

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യങ്ങൾ പൊലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാൽ നടപടിയും കൈക്കൊള്ളും. അദ്ധ്യാപക തസ്തികകൾ ഉണ്ടായാൽ നിയമിക്കാൻ പി.എസ്.സി ലിസ്റ്റുകൾ നിലവിലുണ്ട്. സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പി.ടി.എ അധികൃതരോട് മന്ത്രി അഭ്യർത്ഥിച്ചു. പരീക്ഷ പേപ്പറിലെ ചില ചോദ്യങ്ങൾ യൂട്യൂബ് ചാനലിൽ വന്നതിനെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

തൃ​ശൂ​ർ​ ​തു​മ്പൂ​ർ​ ​സ​ഹ.​ ​ബാ​ങ്കിൽ
തി​ര​ഞ്ഞെ​ടു​പ്പി​ന് ​ഉ​ത്ത​ര​വ്

കൊ​ച്ചി​:​ ​അ​ഞ്ച​ര​ ​വ​ർ​ഷ​മാ​യി​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​ഭ​ര​ണ​ത്തി​ലു​ള്ള​ ​തൃ​ശൂ​ർ​ ​തു​മ്പൂ​ർ​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ൽ​ ​ഭ​ര​ണ​സ​മി​തി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്താ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടു.​ ​സ​ഹ​ക​ര​ണ​നി​യ​മം​ ​പാ​ലി​ച്ച് ​ഒ​രാ​ഴ്ച​യ്‌​ക്ക​കം​ ​പു​തി​യ​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും​ ​ജ​സ്റ്റി​സ് ​അ​മി​ത് ​റാ​വ​ൽ,​ ​ജ​സ്റ്റി​സ് ​കെ.​വി.​ ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.
പു​തി​യ​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ര​ണ്ടു​ ​മാ​സ​ത്തി​ന​കം​ ​എ​ല്ലാ​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​ഇ​ല​ക്ട്രോ​ണി​ക് ​ഐ​ഡ​ന്റി​ ​കാ​ർ​ഡ് ​ന​ൽ​ക​ണം.​ ​തു​ട​ർ​ന്നു​ള്ള​ 30​ ​ദി​വ​സ​ത്തി​ന​കം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്ത​ണ​മെ​ന്നും​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടു.​ ​ബാ​ങ്ക് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ജോ​ണി​ ​കാ​ച്ച​പ്പി​ള്ളി​യ​ട​ക്കം​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ന​ട​പ​ടി.​ ​ഹ​ർ​ജി​ക്കാ​ർ​ക്കു​ ​വേ​ണ്ടി​ ​അ​ഡ്വ.​ജോ​ർ​ജ് ​പൂ​ന്തോ​ട്ടം​ ​ഹാ​ജ​രാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA