SignIn
Kerala Kaumudi Online
Thursday, 22 October 2026 6.20 PM IST

അദ്ധ്യാപകരുടെ ആശങ്കകൾ പരിശോധിക്കും: മന്ത്രി ശിവൻകുട്ടി

p

തിരുവനന്തപുരം : വൊക്കേഷണൽ അദ്ധ്യാപകരുടെ ആശങ്കകൾ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ആറ് പ്രധാന ആവശ്യങ്ങൾ അദ്ധ്യാപകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴിലധിഷ്ഠിത കോഴ്സുകളിലെ അദ്ധ്യാപകർക്ക് അവരുടെ ജോലി തടസ്സമില്ലാതെ തുടരാൻ കഴിയുമെന്ന് ഉറപ്പാക്കാൻ സർക്കാരും വിദ്യാഭ്യാസ വകുപ്പും പ്രതിജ്ഞാബദ്ധമാണ്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന അന്തരീക്ഷം പരിപോഷിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സൗ​ജ​ന്യ​ ​സ്‌​കൂ​ൾ​ ​യൂ​ണി​ഫോംഅ​ല​വ​ൻ​സ് ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സൗ​ജ​ന്യ​ ​സ്‌​കൂ​ൾ​ ​യൂ​ണി​ഫോം​ ​പ​ദ്ധ​തി​ക്കാ​യി​ ​ഈ​ ​വ​ർ​ഷം​ ​മു​ഴു​വ​ൻ​ ​അ​ല​വ​ൻ​സും​ ​അ​നു​വ​ദി​ച്ച​താ​യി​ ​മ​ന്ത്രി​ ​വി​ ​ശി​വ​ൻ​കു​ട്ടി.​ ​അ​ല​വ​ൻ​സ് ​ഇ​ന​ത്തി​ൽ​ ​ഒ​ന്ന് ​മു​ത​ൽ​ 8​ ​വ​രെ​യു​ള്ള​ 1316921​ ​കു​ട്ടി​ക​ൾ​ക്ക് 600​ ​രൂ​പ​ ​ക്ര​മ​ത്തി​ൽ​ 79,01,52,600​ ​രൂ​പ​യാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ 2024​-​ 25​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​ബ​ഡ്ജ​റ്റി​ൽ​ ​സ്‌​കൂ​ൾ​ ​യൂ​ണി​ഫോം​ ​അ​ല​വ​ൻ​സ് ​പ​ദ്ധ​തി​ക്കാ​യി​ ​വ​ക​യി​രു​ത്തി​യ​ത് 80,34,00,000​ ​രൂ​പ​യാ​ണ്.

കേ​ന്ദ്രം​ 215​ ​കോ​ടി​ ​കൂ​ടി​ ​ത​ന്നു,
നെ​ൽ​ ​ക​ർ​ഷ​ക​ർ​ക്ക് ​കു​ടി​ശ്ശി​ക​ ​ന​ൽ​കി​ത്തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​നെ​ല്ലു​ ​സം​ഭ​ര​ണ​ത്തി​നു​ള്ള​ ​കേ​ന്ദ്ര​വി​ഹി​ത​ത്തി​ൽ​ 215​ ​കോ​ടി​ ​രൂ​പ​ ​കൂ​ടി​ ​സം​സ്ഥാ​ന​ത്തി​ന് ​ല​ഭി​ച്ച​തോ​ടെ​ ​ക​ർ​ഷ​ക​ർ​ക്ക് ​ന​ൽ​കാ​നു​ള്ള​ ​തു​ക​ ​വി​ത​ര​ണം​ ​ചെ​യ്തു​ ​തു​ട​ങ്ങി.​ ​കേ​ന്ദ്രം​ 73.34​ ​കോ​ടി​ ​രൂ​പ​ ​നേ​ര​ത്തെ​ ​ന​ൽ​കി​യി​രു​ന്നു.​ ​മു​ൻ​ ​സീ​സ​ണു​ക​ളി​ൽ​ ​നെ​ല്ലെ​ടു​ത്ത​ ​വ​ക​യി​ൽ​ ​സം​സ്ഥാ​ന​ത്തി​ന് ​ല​ഭി​ക്കാ​നു​ള്ള​ ​കേ​ന്ദ്ര​വി​ഹി​ത​ത്തി​ൽ​ ​നി​ന്നാ​ണ് ​തു​ക​ ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ഡി​സം​ബ​ർ​ 15​ ​വ​രെ​ ​അം​ഗീ​ക​രി​ച്ച​ ​പി.​ആ​ർ.​എ​സു​ക​ളി​ലെ​ ​നെ​ല്ലു​വി​ല​യാ​ണ് ​സ​പ്ലൈ​കോ​ ​ന​ൽ​കു​ന്ന​ത്.​ ​നെ​ല്ലെ​ടു​പ്പി​ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വി​ഹി​ത​മാ​യ​ 175​ ​കോ​ടി​യി​ൽ​ ​ഓ​രോ​ ​മാ​സ​വും​ 50​ ​കോ​ടി​ ​രൂ​പ​ ​വീ​ത​മാ​ണ് ​സ​പ്ലൈ​കോ​യ്ക്ക് ​അ​നു​വ​ദി​ക്കു​ന്ന​ത്.​ 50​ ​കോ​ടി​ ​രൂ​പ​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​ഈ​ ​മാ​സം​ ​ല​ഭി​ക്കേ​ണ്ട​ 50​ ​കോ​ടി​ ​രൂ​പ​ ​കൂ​ടി​ ​കി​ട്ടി​യാ​ൽ​ ​ഡി​സം​ബ​ർ​ 30​ ​വ​രെ​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​പി.​ആ​ർ.​എ​സു​ക​ളി​ൽ​ ​വി​ല​ ​ന​ൽ​കാ​നാ​കും.​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​കാ​ര​ണ​മാ​ണ് ​സം​സ്ഥാ​നം​ ​ഗ​ഡു​ക്ക​ളാ​യി​ ​തു​ക​ ​അ​നു​വ​ദി​ക്കു​ന്ന​ത്.​ ​ഡി​സം​ബ​ർ​ 30​ ​വ​രെ​യു​ള്ള​ ​പി.​ആ​ർ.​എ​സു​ക​ളി​ൽ​ ​തു​ക​ ​ന​ൽ​കാ​നാ​യാ​ൽ​ ​ഭൂ​രി​ഭാ​ഗം​ ​കൃ​ഷി​ക്കാ​ർ​ക്കും​ ​ഒ​ന്നാം​വി​ള​ ​നെ​ല്ലി​ന്റെ​ ​വി​ല​ ​ല​ഭി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA