SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

മുനമ്പം വഖഫ് ഭൂമി വിഷയം: 13ന് അന്തിമവാദം

p

കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചതിനെതിരായ ഹർജിയിൽ ഹൈക്കോടതി 13ന് അന്തിമവാദം കേൾക്കും. കേസിൽ കക്ഷിചേരാനുള്ള പ്രദേശവാസികളുടെ ഉപഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ടവരെയെല്ലാം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ഹർജിക്കാരുടെ എതിർപ്പ് തള്ളിയാണിത്.
കമ്മിഷനെ നിയമിച്ചതിനെതിരെ വഖഫ് സംരക്ഷണവേദി ഫയൽചെയ്ത ഹർജിയിൽ സത്യവാങ്മൂലം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകി. ഹർജി ഫയൽ ചെയ്ത സാഹചര്യത്തിൽ കമ്മിഷന്റെ പ്രവർത്തനം ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ താത്കാലികമായി അവസാനിപ്പിച്ചത് കണക്കിലെടുത്താണ് ഹർജിയിൽ അന്തിമവാദം കേൾക്കാൻ തീരുമാനിച്ചതെന്നും കോടതി പറഞ്ഞു.
വഖഫ് ഭൂമിയിൽ ജുഡിഷ്യൽ കമ്മിഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം. ജുഡിഷ്യൽ അന്വേഷണമല്ലെന്നും വസ്തുതകളെക്കുറിച്ചുള്ള അന്വേഷണമാണെന്നുമാണ് സർക്കാർ നിലപാട്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നാണ് ഭൂമിയുടെ കൈവശാവകാശം ഉണ്ടായിരുന്ന കോഴിക്കോട് ഫറൂഖ് കോളേജ് കോടതിയെ അറിയിച്ചത്. ഫറൂഖ് കോളേജ് അധികൃതരിൽ നിന്ന് വാങ്ങിയ ഭൂമിയാണ് തങ്ങളുടെതെന്നാണ് ഹർജിയിൽ കക്ഷി ചേർന്ന പ്രദേശവാസികളുടെ വാദം.

സ്വ​കാ​ര്യ​ ​സ​ഹ.​ ​സം​ഘ​ങ്ങ​ളി​ലെ​ ​ഡി.​എ​ ​വ​ർ​ദ്ധ​ന:
2​ ​മാ​സ​ത്തി​ന​കം​ ​തീ​രു​മാ​ന​മെ​ടു​ക്ക​ണം

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്തെ​ ​സ്വ​കാ​ര്യ​ ​സ​ഹ​ക​ര​ണ​സം​ഘം​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ക്ഷാ​മ​ബ​ത്ത​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​ര​ണ്ടു​ ​മാ​സ​ത്തി​ന​കം​ ​തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​സ​ഹ​ക​ര​ണ​സം​ഘം​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ഒ​രു​ ​കൂ​ട്ടം​ ​ഹ​ർ​ജി​ക​ൾ​ ​തീ​ർ​പ്പാ​ക്കി​യാ​ണ് ​ജ​സ്റ്റി​സ് ​ഡി.​കെ.​ ​സിം​ഗി​ന്റെ​ ​ഉ​ത്ത​ര​വ്.
കേ​ന്ദ്ര​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളി​ൽ​ ​ഡി.​എ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ ​മു​റ​യ്ക്ക് ​സം​സ്ഥാ​ന​ ​ഡി.​എ​യി​ലും​ ​ആ​നു​പാ​തി​ക​ ​വ​ർ​ദ്ധ​ന​ ​വ​രു​ത്തു​ന്ന​താ​ണ് ​കീ​ഴ്‌​വ​ഴ​ക്ക​മെ​ന്ന് ​ഹ​ർ​ജി​ക്കാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​എ​ന്നാ​ൽ​ 2023​ൽ​ ​കേ​ന്ദ്ര​ ​ക്ഷാ​മ​ബ​ത്ത​ ​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടും​ ​കേ​ര​ള​ത്തി​ൽ​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​യി​ല്ല.​ ​ഇ​തി​ന​നു​സ​രി​ച്ച് ​ച​ട്ട​ങ്ങ​ൾ​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​കു​ന്നി​ല്ല.​ ​സ​ർ​ക്കാ​രി​ന് ​നി​വേ​ദ​ന​ങ്ങ​ൾ​ ​ന​ൽ​കി​യി​ട്ടും​ ​ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​തെ​ന്നും​ ​ഹ​ർ​ജി​ക്കാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​നി​യ​മ​പ​ര​മാ​യ​ ​ഡി.​എ​ ​പ​രി​ഷ്ക​ര​ണ​ത്തി​ന് ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ഇ​ത് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​കോ​ട​തി​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAKHAFF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA