SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

മനസുതുറന്ന് വനിതാ നേതാക്കൾ  'അടുക്കളകൾ സ്ത്രീകളെ ഇപ്പോഴും വേട്ടയാടുന്നു...'

vanitha

കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിനിടെയാണ് വനിതാ ദിനവും കടന്നുവന്നത്. ഇന്നലെ രാവിലെ കൊല്ലം ബീച്ചിലെ പ്രഭാത സവാരിക്കിടെ പാർട്ടിയിലെ മുതിർന്ന വനിതകളായ പി.കെ.ശ്രീമതി, കെ.കെ.ശൈലജ, പി.സതീദേവി, സി.എസ്.സുജാത, പി.കെ.ശ്യാമള, ഇളമുറക്കാരി ചിന്താജെറോം എന്നിവർ വനിതാ മുന്നേറ്റത്തെക്കുറിച്ച് സംസാരിച്ചു.

വലിയ മുന്നേറ്റം: പി.കെ.ശ്രീമതി

കേരളത്തിലെ പാർട്ടിയിൽ വനിതകളുടെ വലിയ മുന്നേറ്റമാണ്. സമ്മേളന പ്രതിനിധികളിൽ 75പേർ വനിതകളാണ്. ബ്രാഞ്ച് സെക്രട്ടറി മുതൽ ഏരിയാ സെക്രട്ടറിമാർവരെ വനിതകളുണ്ട്. മറ്റൊരു പാർട്ടിയിലും ഈ സവിശേഷതയില്ല. എങ്കിലും പൊതുരംഗത്തേക്കുള്ള വനിതകളുടെ വരവ് കൂടേണ്ടതുണ്ട്.

ഇടിച്ചു കയറിവരണം: കെ.കെ.ശൈലജ

വനിതകളുടെ മുന്നേറ്റം അവർതന്നെ തീരുമാനിക്കേണ്ടതാണ്. ഇടിച്ചു കയറിവരണം. അതിന് ഉദാഹരണമാണ് സി.പി.എം. ഇവിടെ ആരും ആരെയും തടയുന്നില്ല.

സാമൂഹിക അന്തരീക്ഷം

മാറണം: പി.സതീദേവി

കേരളം ഒരുപാട് മാറി. പക്ഷേ രാജ്യത്ത് സാമൂഹിക അന്തരീക്ഷം ഇനിയും ഒരുപാട് മാറേണ്ടതുണ്ട്. ഇപ്പോഴും സ്ത്രീകൾക്കെതിരായ പീഡനങ്ങളും ആത്മഹത്യയും കൂടുന്നു. സ്ത്രീകളുടെ ഭാഗത്തു നിന്ന് നല്ല ചെറുത്തുനിൽപ്പുകളുണ്ടാകണം. സ്ത്രീധനം കൊടുത്ത് വിവാഹം വേണ്ടെന്ന നിലപാടെടുക്കണം.

അടുക്കളകൾ സ്ത്രീകളെ

വേട്ടയാടുന്നു: സുജാത

പൊതുപ്രവർത്തകർ എന്നവകാശപ്പെടുമ്പോഴും അടുക്കളകൾ സ്ത്രീകളെ വേട്ടയാടുന്നുണ്ട്. കേരളത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായെങ്കിലും രാജ്യത്താകമാനം പരിശോധിക്കുമ്പോൾ അടുക്കളയും കുട്ടികളും ഭർതൃപരിചരണവും കഴിഞ്ഞേ സ്ത്രീകൾക്ക് പുറത്തിറങ്ങാനാവുന്നുള്ളൂ. അതുമാറണം.

ഇപ്പോഴും ഗോവിന്ദൻ മാഷിന്റെ

ഭാര്യയാക്കുന്നു: പി.കെ.ശ്യാമള

കാലവും പാർട്ടിയും സമൂഹവുമെല്ലാം മാറുന്നുണ്ട്. പക്ഷേ ഈ സമ്മേളന നഗരിയിലെത്തുമ്പോഴും തന്നെ ആളുകൾ സംബോധന ചെയ്യുന്നത് ഗോവിന്ദൻ മാഷിന്റെ ഭാര്യയെന്നാണ്. അത് തെറ്റാണെന്നല്ല പറയുന്നത്. പക്ഷേ സ്ത്രീക്ക് അവളുടേതായ ഐഡന്റിറ്റിയുണ്ട്. വർഷങ്ങളായി താനും ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നു. എന്നിട്ടും സമൂഹത്തിന്റെ മനോഭാവം മാറുന്നില്ല.

സൈബർ ആക്രമണം ചെറുതല്ല: ചിന്താ ജെറോം

പൊതുരംഗത്തേക്കിറങ്ങുന്ന ഒരു പെൺകുട്ടി പുതിയകാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സൈബർ ആക്രമണമാണ്. അവളുടെ നിൽപ്പും നടപ്പും വാക്കുകളുമൊക്കെ അനാവശ്യമായി വലിച്ചിഴക്കപ്പെടുന്നു. ദുരുദ്ദേശ്യപരമായ ചിത്രങ്ങൾ കൊടുക്കുന്നു. വീട്ടിൽ കുടുംബത്തെ നോക്കിക്കിടക്കേണ്ടവളാണ് സ്ത്രീയെന്ന സങ്കല്പത്തിന് ഇപ്പോഴും വലിയ മാറ്റമുണ്ടായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA