SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.10 AM IST

ആമേട എം.എ. വാസുദേവൻ നമ്പൂതിരി നിര്യാതനായി

s

ആലുവ: ആർ.എസ്.എസ് എറണാകുളം വിഭാഗ് സംഘചാലക് ഉദയംപേരൂർ ആമേട എം.എ. വാസുദേവൻ നമ്പൂതിരി (73) നിര്യാതനായി. അർബുദബാധയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റിൽ ഡെപ്യൂട്ടി ജനറൽ മാനേജരായി വിരമിച്ചശേഷം സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഭാര്യ: പ്രഭാവതി സി. മക്കൾ: ആര്യൻ എം.വി, ശ്രീദേവി എം.വി. മരുമക്കൾ: രാകേഷ് ആർ, കാർത്തിക എം.ആർ. സംസ്കാരം നടത്തി. ആലുവ തന്ത്രവിദ്യാപീഠം ഡയറക്ടർ, മൂവാറ്റുപുഴ മൂകാംബിക കോളേജ് ഡയറക്ടർ ബോർഡ് അംഗം, വെള്ളൂർ കാരിക്കോട് സരസ്വതി സ്കൂൾ ഡയറക്ടർ, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ചെയർമാൻ, കെ.പി.ബി നിധി ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA