SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

കേബിൾ ഓപ്പറേറ്റർമാരുട പ്രശ്നം നിയമസഭയിൽ ഉന്നയിക്കും: വി.ഡി. സതീശൻ

p

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് കേബിൾ ടി.വി ഓപ്പറേറ്റർമാർ നേരിടുന്ന പ്രശ്നം നിയമസഭയിലുന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.‌ഡി. സതീശൻ പറഞ്ഞു. കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനിൽ കേരള വിഷന്റെ പുതിയ കസ്റ്റമർ പ്ലാൻ കെ.വി കണക്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇൻഫർമേഷൻ ടെക്‌നോളജിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേബിൾ ടി.വി ഓപ്പറേറ്റർമാർക്ക് കഴിഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് 12 ലക്ഷം ബ്രോഡ്ബാൻഡ് വരിക്കാരെ നേടിയത് സംഘടനയുടെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളവിഷന്റെ കീഴിലുള്ള ടി.എഫ്.സി.എൽ മാറഞ്ചേരി മലപ്പുറം, യൂണിസാറ്റ് കമ്മ്യൂണിക്കേഷൻ തൃശൂർ, കേരളവിഷൻ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് കണ്ണൂർ തുടങ്ങിയ മികച്ച യൂണിറ്റുകളിലെ പ്രതിനിധികളെയും, അസോസിയേഷൻ അംഗവും ഗിന്നസ് ജേതാവുമായ റെജി ജോസഫിനെയും വി.ഡി. സതീശൻ ആദരിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ് സംസാരിച്ചു. കൺവെൻഷനിൽ 12 പ്രമേയങ്ങൾ അവതരിപ്പിച്ചു. 358 പ്രതിനിധികൾ പങ്കെടുത്തു.

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്
103​ ​കോ​ടി​ ​കൂ​ടി​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​സ​ർ​ക്കാ​ർ​ ​സ​ഹാ​യ​മാ​യി​ 103.10​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ച​താ​യി​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​അ​റി​യി​ച്ചു.​ ​പെ​ൻ​ഷ​ൻ​ ​വി​ത​ര​ണ​ത്തി​നാ​യി​ 73.10​ ​കോ​ടി​ ​യും​ ​മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ 30​ ​കോ​ടി​യു​മാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​ബ​ഡ്ജ​റ്റി​ൽ​ 900​ ​കോ​ടി​ ​രൂ​പ​യാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​വ​ക​യി​രു​ത്തി​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ 1479.42​ ​കോ​ടി​ ​രൂ​പ​ ​ന​ൽ​കി.​ ​വ​ക​യി​രു​ത്ത​ലി​നെ​ക്കാ​ൾ​ 579.42​ ​കോ​ടി​ ​അ​ധി​കം​ ​ന​ൽ​കി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA