തിരുവനന്തപുരം: തന്റെ എഐ ഡാൻസ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഒരു പരിപാടിയിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പരാമർശിച്ചത്. കെഎസ്‌ഇബിയുടെ യൂണിഫോം ധരിച്ചവരോടൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ വീഡിയോയാണ് നീക്കം ചെയ്തത്. ഇന്ത്യയിലെ നിലവിലെ ഐടി നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മറ്റ് രാജ്യങ്ങളിൽ വീഡിയോ കാണാൻ സാധിക്കും.
'തൃശൂരിൽ നിന്നുള്ള രണ്ട് പിള്ളേരാണ് എഐ ഉപയോഗിച്ച് എന്റെ ഡാൻസ് വീഡിയോ നിർമിച്ചത്. തമിഴ് നടൻ വിജയ്‌യെ പോലെയാണ് ഞാനതിൽ നൃത്തം ചെയ്തത്. വളരെ മനോഹരമായ വീഡിയോ ആയിരുന്നു അത്. നല്ല വീഡിയോ ആണെന്നും വിജയ്‌യേക്കാൾ അടിപൊളിയായി ഞാൻ ഡാൻസ് ചെയ്തുവെന്നും ഒരുപാട് ചെറുപ്പക്കാർ എന്നോട് പറഞ്ഞു.
എന്നാൽ പൊലീസ് അത് നീക്കം ചെയ്തു. എനിക്കതൊട്ടും സന്തോഷമുള്ള കാര്യമായിരുന്നില്ല. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനുമുൻപ് ആ വീഡിയോ കാണുമായിരുന്നു. എത്ര മനോഹരമായ ഡാൻസായിരുന്നു അത്. പക്ഷേ ഈ പൊലീസുകാരത് നീക്കം ചെയ്തുകളഞ്ഞു. അത് ശരിയായില്ലായെന്ന് അവരോട് ഞാൻ പറഞ്ഞു'- മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.
വൈദ്യുതി നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് നിരവധി മീമുകളും ട്രോൾ വീഡിയോകളും പുറത്തിറങ്ങിയിരുന്നു. ഇതിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ഡാൻസ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. രജനികാന്ത് ചിത്രമായ ജയിലർ 2വിലെ 'അല ബോലെ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡാൻസ് വീഡിയോ തയ്യാറാക്കിയത്. തൃശൂർ സ്വദേശിയായ അഭിജിത്ത് ദുബായിലെ സുഹൃത്തായ അഖിലുമൊത്താണ് എഐ വീഡിയോ നിർമിച്ചത്.
Chief Minister V.D. Satheesan criticized the police for removing his AI-generated dance video from social media, calling the action unjust. The video showed him dancing alongside people wearing KSEB uniforms and was removed for allegedly violating Indian IT laws. Created by two youths from Thrissur, the video had gone viral amid criticism over power restrictions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |