SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.46 AM IST

സി.പി.എം നേതാക്കൾ കോടീശ്വരന്മാരായി: വി.ഡി. സതീശൻ

p

കൊച്ചി: കേരളത്തിലെ സി.പി.എം എത്രത്തോളം അധ:പതിച്ചെന്ന് തുറന്നു കാട്ടുന്നതാണ് തൃശൂരിലെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജില്ലാ നേതൃത്വത്തിലുള്ളവർ കവർച്ചാ സംഘമാണെന്നാണ് പറഞ്ഞത്. അപ്പോൾ സംസ്ഥാന നേതൃത്വത്തിലുള്ളത് കൊള്ളക്കാരാണെന്നാണ് അതിന്റെ അർത്ഥമെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.എം ജില്ലാ നേതൃത്വത്തിലിരിക്കുന്നവർ എല്ലാവിധ കളങ്കിത ഏർപ്പാടുകളിലും പങ്കാളികളായി കോടീശ്വരന്മാരായി . ഭരണം സി.പി.എം ജില്ലാ, എരിയാ നേതൃത്വങ്ങൾക്ക് പങ്കു വച്ച് കൊടുത്തു. എല്ലാ വൃത്തികെട്ട ഇടപാടുകളിലും കളങ്കിതമായ ഇടപാടുകളിലും സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് പുറത്തു വന്നത്. കസ്റ്റഡി മർദ്ദന വാർത്തകൾ ഓരോ ദിവസവും പുറത്തു വരുകയാണ്. നേതാക്കളുടെ അഴിമതി പുറത്തു വരുമെന്ന് ഭയപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവിനെ കള്ളക്കേസിലാക്കി സ്റ്റേഷനിൽ എത്തിച്ച് തല്ലിക്കൊന്നെന്ന് കുടുംബമാണ് ആരോപിച്ചതെന്ന് സതീശൻ പറഞ്ഞു.

ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പ​റ​ഞ്ഞ​തി​ന​പ്പു​റം
ഒ​ന്നും​ ​പ​റ​യാ​നി​ല്ല​:​ ​റി​യാ​സ്

തൃ​ശൂ​ർ​:​ ​തൃ​ശൂ​രി​ലെ​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ക്കെ​തി​രാ​യി​ ​പു​റ​ത്തു​വ​ന്ന​ ​ശ​ബ്ദ​രേ​ഖ​യി​ൽ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​വി.​അ​ബ്ദു​ൾ​ ​ഖാ​ദ​ർ​ ​പ​റ​ഞ്ഞ​തി​ന​പ്പു​റം​ ​ഒ​ന്നും​ ​പ​റ​യാ​നി​ല്ലെ​ന്ന് ​മ​ന്ത്രി​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ്.​ ​പാ​ർ​ട്ടി​യു​ടെ​ ​അ​ഭി​പ്രാ​യ​മാ​ണ് ​ത​നി​ക്കു​മു​ള്ള​ത്.​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​വേ​റെ​യ​ല്ല​ല്ലോ​ ​ഞാ​ൻ,​ ​പാ​ർ​ട്ടി​യു​ടെ​ ​ഭാ​ഗ​മ​ല്ലേ​ ​എ​ന്ന​താ​യി​രു​ന്നു​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ടു​ള്ള​ ​മ​റു​പ​ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA