
തിരുവനന്തപുരം : തിരിച്ചു വന്ന പ്രവാസികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിലുണ്ടെന്നും ആവശ്യമായ പരിഹാരം സർക്കാർ ഭാഗത്ത് നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. ബഡ്ജറ്റിൽ നേരത്തെ പ്രവാസി വകുപ്പിന് നീക്കി വെച്ച മുഴുവൻ തുകയും പുതുക്കിയ ബഡ്ജറ്റിലും നീക്കി വെച്ചിട്ടുണ്ടെന്നും പ്രവാസി ലീഗ് ആവശ്യപ്പെട്ട കാര്യങ്ങൾ നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഡ്ജറ്റ് സംബന്ധിച്ച് പ്രവാസികൾക്കുള്ള ആശങ്കകൾ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ സാന്നിദ്ധ്യത്തിൽ പ്രവാസി ലീഗ് നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് പ്രതികരണം ഉണ്ടായത്. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂരിന്റെ നേതൃത്വ ത്തിൽ നേതാക്കളായ കെ.പി.ഇമ്പിച്ചി മമ്മു ഹാജി, പി.എം.എ.ജലീൽ, ശുഐബ് അബ്ദുള്ള കോയ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |